ആരോഗ്യ സംരക്ഷണത്തില്‍ ഗുരുതര വീഴ്ച വരുത്തുന്ന മന്ത്രി വീണാ ജോര്‍ജിനെ പുറത്താക്കുക: കെ വി അബ്ദുള്‍ നാസര്‍
തൃശ്ശൂര്‍: ആരോഗ്യമേഖലയില്‍ അടിസ്ഥാന സൗകര്യങ്ങള്‍ പോലും ഒരുക്കാതെ ആരോഗ്യ സംരക്ഷണത്തില്‍ ഗുരുതരമായ വീഴ്ച വരുത്തുന്ന മന്ത്രി വീണാ ജോര്‍ജിനെ പുറത്താക്കണമെന്ന് എസ്ഡിപിഐ ജില്ലാ പ്രസിഡന്റ് കെ വി അബ്ദുള്‍ നാസര്‍ പറഞ്ഞു. ആരോഗ്യ കേരളം വെന്റിലേറ്ററില്‍ വീണാജോര്‍ജ്ജിനെ മന്ത്രിസഭയില്‍നിന്ന് പുറത്താക്കുക എന്നാവശ്യപ്പെട്ട് സോഷ്യല്‍ഡമോക്രാറ്റിക് പാര്‍ട്ടി ഓഫ് ഇന്ത്യ നടത്തിയ ഡിഎംഓ ഓഫീസ് മാര്‍ച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
തൃശ്ശൂര്‍ ജില്ലയിലെ മാത്രമല്ല പാലക്കാട് മലപ്പുറം ജില്ലകളിലെയും ആയിരക്കണക്കിന് സാധാരണക്കാര്‍ ആശ്രയിക്കുന്ന തൃശ്ശൂര്‍ മെഡിക്കല്‍ കോളേജില്‍ ആവശ്യത്തിന് ഡോക്ടര്‍മാരോ മരുന്നുകളോ ഇല്ലാതെ ശസ്ത്രക്രിയകള്‍ പോലും നീട്ടിവെയ്ക്കുന്ന സ്ഥിതിയാണുള്ളത് ഇത് ഗുരുതരമായ വീഴ്ചയാണ്.
പാലസ് റോഡില്‍ നിന്നാരംഭിച്ച മാര്‍ച്ച് പോലിസ് ഡിഎംഓ ഓഫീസിന് മുമ്പില്‍ തടഞ്ഞു. ജില്ലാവൈസ് പ്രസിഡന്റ് ഉമര്‍മുഖ്താര്‍ അധ്യക്ഷത വഹിച്ചു. ജില്ലാജനറല്‍ സെക്രട്ടറിമാരായ ടി എം അക്ബര്‍, ഇ എം ലത്തീഫ്, ജില്ലാ ട്രഷറര്‍ യഹിയ മന്ദലാംകുന്ന് എന്നിവര്‍ സംസാരിച്ചു.
ജില്ലാസെക്രട്ടറി എ എം മുഹമ്മദ്‌റിയാസ്, ജില്ലാ സെക്രട്ടറിയേറ്റ് മെമ്പര്‍മാരായ, അഷറഫ് വടക്കൂട്ട്, റാഫിതാഴത്തേതില്‍, ജില്ലാ കമ്മിറ്റിയംഗങ്ങളായ കെ ബി അബുതാഹിര്‍, സിദ്ദീഖുല്‍ അക്ബര്‍ എന്നിവര്‍ മാര്‍ച്ചിന് നേതൃത്വം നല്‍കി.
