പാ​ട്ട​കൊ​ട്ട​ലും ലോ​ക്ക്ഡൗ​ണും മാ​ത്രം പോ​രാ; സം​സ്ഥാ​ന​ങ്ങ​ൾ​ക്ക് അ​ടി​യ​ന്ത​ര​ ധ​ന​സ​ഹാ​യം ന​ൽ​ക​ണം: ധനമന്ത്രി

സം​സ്ഥാ​ന​ങ്ങ​ളി​ലെ സാ​മ്പ​ത്തി​ക സ്ഥി​തി സം​ബ​ന്ധി​ച്ച് ധ​ന​മ​ന്ത്രി​മാ​രു​മാ​യി കേ​ന്ദ്രധ​ന​മ​ന്ത്രി വീ​ഡി​യോ കോ​ൺ​ഫ​റ​ൻ​സിം​ഗ് ന​ട​ത്ത​ണം.

Update: 2020-03-24 05:30 GMT

തി​രു​വ​ന​ന്ത​പു​രം: കൊ​വി​ഡ്- 19 വ്യാ​പ​ന​ത്തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ കേന്ദ്ര സ​ർ​ക്കാ​രി​നെ​തി​രെ രൂ​ക്ഷവി​മ​ർ​ശ​ന​വു​മാ​യി ധ​ന​മ​ന്ത്രി തോ​മ​സ് ഐ​സ​ക്ക്. പാ​ട്ട​കൊ​ട്ട​ലും ലോ​ക്ക്ഡൗ​ണും മാ​ത്രം പോ​രാ സം​സ്ഥാ​ന​ങ്ങ​ൾ​ക്ക് അ​ടി​യ​ന്ത​ര​മാ​യി ധ​ന​സ​ഹാ​യം ന​ൽ​ക​ണ​മെ​ന്നും അ​ദ്ദേ​ഹം ആ​വ​ശ്യ​പ്പെ​ട്ടു. ജനതാ കർഫ്യൂവും കേ​ര​ളം ഉ​ൾ​പ്പെ​ടെ വി​വി​ധ സം​സ്ഥാ​ന​ങ്ങ​ളി​ൽ ലോ​ക്ക്ഡൗ​ണും പ്ര​ഖ്യാ​പി​ച്ച​തി​നു പി​ന്നാ​ലെയാണ് മന്ത്രിയുടെ വിമർശനം.

എ​ല്ലാ​യി​ട​ത്തും ലോ​ക്ക്ഡൗ​ൺ പ്ര​ഖ്യാ​പി​ച്ച​ത​ല്ലാ​തെ സം​സ്ഥാ​ന​ങ്ങ​ളി​ലെ സാ​മ്പ​ത്തി​ക സ്ഥി​തി​യേ​ക്കു​റി​ച്ച് കേ​ന്ദ്രം അ​ന്വേ​ഷി​ച്ചി​ല്ലെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു. സം​സ്ഥാ​ന​ങ്ങ​ളി​ലെ സാ​മ്പ​ത്തി​ക സ്ഥി​തി സം​ബ​ന്ധി​ച്ച് ധ​ന​മ​ന്ത്രി​മാ​രു​മാ​യി കേ​ന്ദ്ര ധ​ന​മ​ന്ത്രി വീ​ഡി​യോ കോ​ൺ​ഫ​റ​ൻ​സിം​ഗ് ന​ട​ത്ത​ണം. ആ​രോ​ഗ്യ മേ​ഖ​ല​യി​ലെ​ങ്കി​ലും പ​ണം അ​ടി​യ​ന്ത​ര​മാ​യി പ​ണം അ​നു​വ​ദി​ക്ക​ണം. കേ​ന്ദ്ര ധ​ന​മ​ന്ത്രി ഇ​ക്കാ​ര്യം സം​സ്ഥാ​ന ധ​ന​മ​ന്ത്രി​മാ​രോ​ട് ച​ർ​ച്ച ചെ​യ്യ​ണമെന്നും ധനമന്ത്രി ആ​വ​ശ്യ​പ്പെ​ട്ടു.

Tags:    

Similar News