ദേശീയ സ്കൂൾ മീറ്റിൽ വിജയം: കേരളതാരങ്ങൾക്ക് മന്ത്രിയുടെ അഭിനന്ദനം

ദേശീയ സ്കൂൾ മീറ്റിൽ ഓവറോൾ ചാമ്പ്യൻഷിപ്പ് നിലനിർത്താനും കഴിഞ്ഞിരിക്കുന്നു എന്നത് വളരെ അഭിമാനകരമാണ്.

Update: 2019-12-15 07:13 GMT

തിരുവനന്തപുരം: .ദേശീയ സ്‌കൂള്‍ അത്‌ലറ്റിക് മീറ്റില്‍ ചാംപ്യൻമാരായ കേരളത്തിന്റെ കായിക താരങ്ങളെ പൊതുവിദ്യാഭ്യാസ മന്ത്രി പ്രഫ.സി രവീന്ദ്രനാഥ് അഭിനന്ദിച്ചു.

ദേശീയ സ്‌കൂള്‍ അത്‌ലറ്റിക് മീറ്റില്‍ 273 പോയിന്റ് നേടി കേരളം ഓവറോള്‍ ചാമ്പ്യന്‍മാരായിരിക്കുന്നു എന്നത് ഏറെ സന്തോഷം നൽകുന്നു. നിരവധി പ്രതിസന്ധികൾക്കിടയിലും കേരള കായികോത്സവം വളരെ നന്നായി നടത്താനും അതുവഴി ദേശീയ സ്കൂൾ മീറ്റിൽ ഓവറോൾ ചാമ്പ്യൻഷിപ്പ് നിലനിർത്താനും കഴിഞ്ഞിരിക്കുന്നു എന്നത് വളരെ അഭിമാനകരമാണ്. എല്ലാ കായിക പ്രതിഭകൾക്കും അതിന് അവരെ പ്രാപ്തരാക്കിയ അദ്ധ്യാപകർക്കും രക്ഷിതാക്കൾക്കും ഇതിന് പിന്നിൽ പ്രവർത്തിച്ച ഒഫീഷ്യൽസിനും പൊതുവിദ്യാഭ്യാസ വകുപ്പിലെ ഉദ്യോഗസ്ഥർക്കും ഹൃദയം നിറഞ്ഞ അഭിനന്ദനം മന്ത്രി അറിയിച്ചു.

Tags:    

Similar News