ജലഅതോറ്റിറ്റി പുനസംഘടിപ്പിക്കും; പ്രളയശേഷം പുഴകളില്‍ വെള്ളം നിലനില്‍ക്കുന്നില്ല- മന്ത്രി

കേരള ജലഅതോറിറ്റി ദിനംപ്രതി 2744 ദശലക്ഷം ലിറ്റര്‍ ശുദ്ധജലം സംസ്ഥാനത്ത് വിതരണം ചെയ്യുന്നുണ്ട്. 1081 ശുദ്ധജല വിതരണ പദ്ധതിയിലൂടെ സംസ്ഥാനത്തെ ഏകദേശം 1.88 കോടി ജനങ്ങള്‍ക്ക് 24.40 ലക്ഷം വാട്ടര്‍ കണക്ഷനുകളിലൂടേയും 2.04 ലക്ഷം പൊതുടാപ്പുകള്‍ വഴിയുമാണ് ഇത്രയും ശുദ്ധജലം വിതരണം ചെയ്യുന്നത്.

Update: 2019-06-17 08:34 GMT

തിരുവനന്തപുരം: ജല അതോറ്റിറ്റിയുടെ പ്രവര്‍ത്തനം മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി അതോറിറ്റി പുനസംഘടിപ്പിക്കുമെന്നും കണ്‍സള്‍ട്ടന്‍സിയായി ഡോ.സുശീല്‍ ഖന്നയ്ക്ക് കത്ത് നല്‍കിയിട്ടുണ്ടെന്നും ജലവിഭവ മന്ത്രി കെ കൃഷ്ണന്‍ കുട്ടി നിയമസഭാ ചോദ്യോത്തര വേളയില്‍ അറിയിച്ചു. ബംഗലുരു ഐഐഎം തയ്യാറാക്കിയ റിപോര്‍ട്ടിന്‍മേല്‍ അതോറിറ്റി ഭാഗികമായി നടപടികള്‍ സ്വീകരിക്കുകയും തുടര്‍നടപടികള്‍ സ്വീകരിച്ചുവരികയുമാണെന്നും അദ്ദേഹം അറിയിച്ചു.

കേരള ജലഅതോറിറ്റി ദിനംപ്രതി 2744 ദശലക്ഷം ലിറ്റര്‍ ശുദ്ധജലം സംസ്ഥാനത്ത് വിതരണം ചെയ്യുന്നുണ്ട്. 1081 ശുദ്ധജല വിതരണ പദ്ധതിയിലൂടെ സംസ്ഥാനത്തെ ഏകദേശം 1.88 കോടി ജനങ്ങള്‍ക്ക് 24.40 ലക്ഷം വാട്ടര്‍ കണക്ഷനുകളിലൂടേയും 2.04 ലക്ഷം പൊതുടാപ്പുകള്‍ വഴിയുമാണ് ഇത്രയും ശുദ്ധജലം വിതരണം ചെയ്യുന്നത്. ഇപ്പോള്‍ ജല അതോറ്റിറ്റിയില്‍ 8603.97 കോടി രൂപയുടെ കുടിവെള്ള പദ്ധതികളുടെ നിര്‍മാണം പുരോഗമിച്ചുവരുന്നതായും മന്ത്രി അറിയിച്ചു.

അതിനിടെ, പ്രളയത്തിന് ശേഷം പുഴകളിലും തോടുകളിലും മുമ്പത്തെ പോലെ വെള്ളം നിലനില്‍ക്കുന്നില്ലെന്നും അദ്ദേഹം നിയമസഭയെ അറിയിച്ചു.

Tags:    

Similar News