ഇ​നി ഉ​പ​ദേ​ശ​മി​ല്ല; ക​ർ​ശ​ന​ ന​ട​പ​ടി വേ​ണ്ടി​വ​രും: മന്ത്രി കടകംപള്ളി

ഇ​പ്പോ​ൾ കാ​സ​ർ​ഗോ​ട്ട് മാ​ത്ര​മാ​ണു വ​ള​രെ ക​ർ​ശ​ന​മാ​യി ന​ട​പ​ടി സ്വീ​ക​രി​ക്കു​ന്ന​ത്. അ​വി​ടെ വീ​ടി​നു പു​റ​ത്തി​റ​ങ്ങു​ന്ന​വ​രെ അ​റ​സ്റ്റ് ചെ​യ്യു​മെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.

Update: 2020-03-24 05:15 GMT

തി​രു​വ​ന​ന്ത​പു​രം: കൊറോണ രോഗവ്യാപനം തടയാൻ കർശന നിയന്ത്രണം ഏർപ്പെടുത്തിയിട്ടും പുറത്തിറങ്ങുന്നവർക്ക് മുന്നറിയിപ്പുമായി മന്ത്രി കടകംപള്ളി സുരേന്ദ്രൻ. നി​യ​മം ലം​ഘി​ക്കു​ന്ന​വ​ർ​ക്കെ​തി​രേ ക​ർ​ശ​ന ന​ട​പ​ടി​യു​ണ്ടാ​കു​മെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു. കേ​വ​ല​മാ​യ അ​ഭ്യ​ർ​ഥ​ന മാ​ത്ര​മ​ല്ല, ക​ർ​ശ​ന​മാ​യ ന​ട​പ​ടി വേ​ണ്ടി​വ​രും. ഇ​നി ഉ​പ​ദേ​ശ​മി​ല്ല, ഇ​പ്പോ​ൾ കാ​സ​ർ​ഗോ​ട്ട് മാ​ത്ര​മാ​ണു വ​ള​രെ ക​ർ​ശ​ന​മാ​യി ന​ട​പ​ടി സ്വീ​ക​രി​ക്കു​ന്ന​ത്. അ​വി​ടെ വീ​ടി​നു പു​റ​ത്തി​റ​ങ്ങു​ന്ന​വ​രെ അ​റ​സ്റ്റ് ചെ​യ്യു​മെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.

ഇ​നി​യു​ള്ള 14 ദി​വ​സം കേ​ര​ള​ത്തി​നു നി​ർ​ണാ​യ​ക​മെ​ന്നു മ​ന്ത്രി പറഞ്ഞു. വി​ദേ​ശ​ത്തു​നി​ന്ന് എ​ത്തി​യ​വ​രും അ​വ​രു​മാ​യി ഇ​ട​പ​ഴ​കി​യ​വ​രും പി​ന്നെ ചി​ല വി​ദേ​ശി​ക​ൾ​ക്കും മാ​ത്ര​മാ​ണു രോ​ഗം റി​പ്പോ​ർ​ട്ട് ചെ​യ്യ​പ്പെ​ട്ടി​ട്ടു​ള്ള​ത്. സ​മൂ​ഹ​വ്യാ​പ​നം ഇ​തു​വ​രെ ഉ​ണ്ടാ​യി​ട്ടി​ല്ല. ഇ​തു വ​ള​രെ വ​ലി​യ കാ​ര്യമാ​ണെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.

Tags:    

Similar News