റോഡ് നിര്‍മാണം ഭാവിയിലേക്ക് കൂടിയാവണം: ഗതാഗത മന്ത്രി എ കെ ശശീന്ദ്രന്‍

വീതി കൂടിയ റോഡുകളാണ് നിര്‍മിക്കേണ്ടത്. ഇത് ഭാവിയില്‍ സ്ഥലമേറ്റെടുക്കല്‍ പോലുള്ള കാര്യങ്ങള്‍ നടക്കുമ്പോള്‍ ഉണ്ടാവുന്ന പ്രശ്‌നങ്ങള്‍ ഇല്ലാതാക്കാന്‍ സഹായിക്കും. മന്ത്രി എ കെ ശശീന്ദ്രന്‍ പറഞ്ഞു.

Update: 2020-03-07 09:52 GMT

കോഴിക്കോട്: റോഡ് നിര്‍മാണം നടത്തുമ്പോള്‍ ഭാവിയിലേക്കുള്ള സൗകര്യം കൂടി കണക്കാക്കണമെന്ന് ഗതാഗത മന്ത്രി എ കെ ശശീന്ദ്രന്‍. വീതി കൂടിയ റോഡുകളാണ് നിര്‍മിക്കേണ്ടത്. ഇത് ഭാവിയില്‍ സ്ഥലമേറ്റെടുക്കല്‍ പോലുള്ള കാര്യങ്ങള്‍ നടക്കുമ്പോള്‍ ഉണ്ടാവുന്ന പ്രശ്‌നങ്ങള്‍ ഇല്ലാതാക്കാന്‍ സഹായിക്കും. കാക്കൂര്‍ ഗ്രാമ പഞ്ചായത്തിലെ ചെറുക്കണ്ടികള്ളക്കണ്ടി റോഡ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. ചടങ്ങില്‍ കാക്കൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ ജമീല അധ്യക്ഷത വഹിച്ചു.

എംഎല്‍എ ഫണ്ടില്‍ നിന്നും നാല് ലക്ഷം രൂപയും ഗ്രാമപഞ്ചായത്ത് വാര്‍ഷിക പദ്ധതിയില്‍ നിന്നും മൂന്ന് ലക്ഷം രൂപയും ചെലവഴിച്ചാണ് റോഡ് നിര്‍മ്മാണം പൂര്‍ത്തീകരിച്ചത്. അസിസ്റ്റന്റ് എന്‍ജിനീയര്‍ മഹേഷ് റിപ്പോര്‍ട്ട് അവതരിപ്പിച്ചു.

കാക്കൂര്‍ ഗ്രാമപഞ്ചായത്ത് സി പി നരേന്ദ്രനാഥ്, സ്ഥിരം സമിതി അംഗം പി ബിന്ദു, ചേളന്നൂര്‍ ബ്ലോക്ക് പഞ്ചായത്ത് അംഗം കെ സി പ്രമീള, പഞ്ചായത്ത് അംഗങ്ങളായ വി കെ അബ്ദുള്‍ സലാം, കെ കെ വിശ്വംഭരന്‍, പി കെ ഷീബ, ബിഷില രമേശ്, സെക്രട്ടറി എ ബിന്ദു തുടങ്ങിയവര്‍ പങ്കെടുത്തു.

Tags: