പാല്‍ക്ഷാമം പരിഹരിക്കുന്നത് ചര്‍ച്ച ചെയ്യാന്‍ മില്‍മ യോഗം ഇന്ന്

ഇതര സംസ്ഥാനങ്ങളില്‍ നിന്നും പാല്‍ വാങ്ങാന്‍ നീക്കമുണ്ടെങ്കിലും കര്‍ണാടകയില്‍ നിന്ന് നേരത്തെ ലഭിച്ചിരുന്ന പാലിന്റെ പകുതി പോലും ഇപ്പോള്‍ ലഭ്യമാകുന്നില്ല.

Update: 2020-02-13 01:17 GMT

തിരുവനന്തപുരം: സംസ്ഥാനത്തെ പാല്‍ ക്ഷാമം പരിഹരിക്കുന്നതിനുള്ള നടപടി ചര്‍ച്ച ചെയ്യാന്‍ മില്‍മ ഇന്ന് യോഗം ചേരും. മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് നിലവില്‍ ഒരു ലക്ഷം ലിറ്റര്‍ പാലിന്റെ കുറവാണുള്ളത്. ഉല്‍പ്പാദനച്ചെലവ് കൂടിയതും കാലിത്തീറ്റയുടെ വില കൂടിയതുമാണ് കര്‍ഷകര്‍ ക്ഷീരമേഖല ഉപേക്ഷിക്കുന്നതിനുള്ള കാരണമായി മില്‍മ വിലയിരുത്തുന്നത്.

ഇതര സംസ്ഥാനങ്ങളില്‍ നിന്നും പാല്‍ വാങ്ങാന്‍ നീക്കമുണ്ടെങ്കിലും കര്‍ണാടകയില്‍ നിന്ന് നേരത്തെ ലഭിച്ചിരുന്ന പാലിന്റെ പകുതി പോലും ഇപ്പോള്‍ ലഭ്യമാകുന്നില്ല. വില കൂട്ടിയാല്‍ പ്രശ്‌നത്തിന് പരിഹാരം ആകില്ലെന്ന വിലയിരുത്തലും മില്‍മക്കുണ്ട്.




Tags:    

Similar News