സിപിഎം ജില്ലാക്കമ്മിറ്റി ഓഫീസിന് മുന്നിൽ ഇതര സംസ്ഥാന തൊഴിലാളികളുടെ പ്രതിഷേധം

നാട്ടിലെത്താൻ ബസ് ഏർപ്പെടുത്തണമെന്നായിരുന്നു ഇവരുടെ ആവശ്യം. ഭരണകക്ഷി രാഷ്ട്രീയ സംഘടനയുടെ ജില്ലാ കമ്മിറ്റി ഓഫീസ് എന്ന തരത്തിൽ ഈ വിഷയത്തിൽ സമ്മർദം ചൊലുത്തണമെന്ന ആവശ്യമാണ് തൊഴിലാളികൾ മുന്നോട്ടുവെച്ചത്.

Update: 2020-05-25 10:45 GMT

പത്തനംതിട്ട: സിപിഎം ജില്ലാക്കമ്മിറ്റി ഓഫീസിന് മുന്നിൽ ഇതര സംസ്ഥാന തൊഴിലാളികളുടെ പ്രതിഷേധം. നാട്ടിൽ പോകാൻ അവസരം ഒരുക്കണമെന്നാവശ്യപ്പെട്ട് പ്രതിഷേധിച്ച ഇവരെ പോലിസെത്തി വിരട്ടിയോടിച്ചു. കണ്ണങ്കരയിൽ പ്രവർത്തിക്കുന്ന പത്തനംതിട്ട ജില്ല കമ്മിറ്റി ഓഫീസിന് മുന്നിലാണ് ഇന്ന് ഉച്ചയ്ക്ക് അറുപതോളം തൊഴിലാളികൾ സംഘടിച്ചത്.

നാട്ടിലെത്താൻ ബസ് ഏർപ്പെടുത്തണമെന്നായിരുന്നു ഇവരുടെ ആവശ്യം. ഭരണകക്ഷി രാഷ്ട്രീയ സംഘടനയുടെ ജില്ലാ കമ്മിറ്റി ഓഫീസ് എന്ന തരത്തിൽ ഈ വിഷയത്തിൽ സമ്മർദം ചൊലുത്തണമെന്ന ആവശ്യമാണ് തൊഴിലാളികൾ മുന്നോട്ടുവെച്ചത്. കണ്ണങ്കരയിൽ തന്നെയാണ് ഇവരുടെ താമസസ്ഥലം.  സ്ഥലത്തെത്തിയ പോലിസ് ആദ്യം തൊഴിലാളികളെ കാര്യങ്ങൾ പറഞ്ഞ് മനസിലാക്കിയെങ്കിലും പിരിഞ്ഞ് പോകാൻ തയ്യാറാതിരുന്നതോടെയാണ് വിരട്ടിയോടിച്ചത്.

Tags:    

Similar News