ട്രെയിൻ റദ്ദാക്കി; പത്തനംതിട്ട ജില്ലയിൽ അതിഥി തൊഴിലാളികളുടെ പ്രതിഷേധം
ബീഹാറിലേക്ക് പോകാനുള്ളവർക്കായി ഇന്ന് ക്രമീകരണം ഒരുക്കിയിരുന്നു. എന്നാൽ അവസാന നിമിഷം ട്രെയിൻ റദ്ദാക്കി.
പത്തനംതിട്ട: ലോക്ക് ഡൗൺ പത്തനംതിട്ട ജില്ലയിൽ അതിഥി തൊഴിലാളികളുടെ പ്രതിഷേധം. പത്തനംതിട്ടയിലെ ആനപ്പാറയിലും അടൂർ ഏനാത്തുമാണ് ഇവർ സംഘടിതമായി തെരുവിലിറങ്ങിയത്.
ബീഹാറിലേക്ക് പോകാനുള്ളവർക്കായി ഇന്ന് ക്രമീകരണം ഒരുക്കിയിരുന്നു. എന്നാൽ അവസാന നിമിഷം ട്രെയിൻ റദ്ദാക്കിയതാണ് പ്രതിഷേധത്തിന് കാരണം. എംസി റോഡിൽ തടിച്ചുകൂടിയ മുന്നൂറിലധകം തൊഴിലാളികളെ പോലിസ് വിരട്ടിയോടിച്ചു.