പോലിസുകാരെ ആക്രമിച്ച ഇതര സംസ്ഥാന തൊഴിലാളികൾ അറസ്റ്റിൽ

ഒരുവാതിൽക്കോട്ടയിലെ ലേബർ ക്യാംപിലെ തൊഴിലാളികൾ കഴിഞ്ഞ ഞായറാഴ്ചയാണ് നാട്ടിലേക്കു മടങ്ങാൻ സൗകര്യം ഒരുക്കണമെന്നാവശ്യപ്പെട്ട് പ്രതിഷേധിച്ചത്.

Update: 2020-05-13 09:00 GMT

തിരുവനന്തപുരം: തലസ്ഥാനത്ത് സിഐ ഉൾപ്പെടെയുള്ള പോലിസുകാരെ ആക്രമിച്ച 14 ഇതര സംസ്ഥാന തൊഴിലാളികൾ അറസ്റ്റിൽ. പശ്ചിമ ബംഗാൾ, ബീഹാർ, ജാർഖണ്ഡ്, ഒഡിഷ, യുപി സ്വദേശികളായ ജഹാംഗീർ ആലം, ഉമേഷ് പ്രസാദ് ഗുപ്ത, കൽദേവ് ദാസ്, ബാബു സോറൻ, സുനിൽ കോർവ, വീരേന്ദ്ര കോർവ, അബ്ദുൽ മാലിക്, സിക്കന്തർ യാദവ്, വിജയ് യാദവ്, ശംഭു യാദവ്, സന്തോഷ് കുമാർ, ശംബു യാദവ്, ദീപക് പ്രസാദ്, സന്തോഷ് എന്നിവരെയാണ് പേട്ട പോലിസ് അറസ്റ്റുചെയ്തത്. കോടതിയിൽ ഹാജരാക്കിയ ഇവരെ റിമാൻഡ് ചെയ്തു.

ഒരുവാതിൽക്കോട്ടയിലെ ലേബർ ക്യാംപിലെ തൊഴിലാളികൾ കഴിഞ്ഞ ഞായറാഴ്ചയാണ് നാട്ടിലേക്കു മടങ്ങാൻ സൗകര്യം ഒരുക്കണമെന്നാവശ്യപ്പെട്ട് പ്രതിഷേധിച്ചത്. ഇവരോട് ക്യാംപുകളിലേക്ക് മടങ്ങാൻ ആവശ്യപ്പെട്ട പോലിസുകാർക്കു നേരെ കല്ലുകളും സിമന്റ് കട്ടകളും വലിച്ചെറിഞ്ഞുവെന്നാണ് കേസ്. പേട്ട സിഐ ഗിരിലാലിനും പോലിസ് ഡ്രൈവർ ദീപു, ഹോംഗാർഡ് അശോകൻ എന്നിവർക്കും പരിക്കേറ്റിരുന്നു. 

Tags:    

Similar News