എംജി സര്‍വകലാശാല നാലാം സെമസ്റ്റര്‍ ബിരുദ പരീക്ഷകള്‍ ജൂണ്‍ 16 മുതല്‍; രണ്ടാം സെമസ്റ്റര്‍ 23ന്

നാലാം സെമസ്റ്റര്‍ ബിരുദാനന്തര ബിരുദ പരീക്ഷകള്‍ ജൂണ്‍ 23ന് ആരംഭിക്കും.

Update: 2020-06-02 14:51 GMT

കോട്ടയം: കൊവിഡ് 19 വ്യാപനത്തെത്തുടര്‍ന്ന് മാറ്റിവച്ച നാലാം സെമസ്റ്റര്‍ ബിരുദപരീക്ഷകള്‍ ജൂണ്‍ 16 മുതല്‍ പുനരാരംഭിക്കുമെന്ന് വൈസ് ചാന്‍സലര്‍ പ്രഫ. സാബു തോമസ് അറിയിച്ചു. പഠിക്കുന്ന കോളജ് തന്നെയാണ് പരീക്ഷാകേന്ദ്രം. വിദ്യാര്‍ഥികള്‍ പഠിക്കുന്ന കോളജില്‍ പരീക്ഷയെഴുതണം.

ജൂണ്‍ 15 മുതല്‍ ആരംഭിക്കാനിരുന്ന രണ്ടാം സെമസ്റ്റര്‍ ബിരുദപരീക്ഷകള്‍ ജൂണ്‍ 23 മുതല്‍ ആരംഭിക്കും. നാലാം സെമസ്റ്റര്‍ ബിരുദാനന്തര ബിരുദ പരീക്ഷകള്‍ ജൂണ്‍ 23ന് ആരംഭിക്കും. ആറാം സെമസ്റ്റര്‍ ബിരുദ പ്രാക്ടിക്കല്‍ പരീക്ഷകളുമായി ബന്ധപ്പെട്ട് ചെയര്‍മാന്‍മാരുമായി ജൂണ്‍ 3ന് ഉച്ചയ്ക്ക് 12.30ന് വീഡിയോ കോണ്‍ഫറന്‍സ് നടത്തും. ആറാം സെമസ്റ്റര്‍ ബിരുദടപരീക്ഷകള്‍ വിജയകരമായി സര്‍വകലാശാല പുനരാരംഭിച്ചിരുന്നു. 

Tags:    

Similar News