എംഇഎസ് സ്‌കൂള്‍ സംസ്ഥാന ചെസ്സില്‍ പട്ടാമ്പി ജേതാക്കള്‍

Update: 2019-07-20 12:57 GMT

പെരിന്തല്‍മണ്ണ: എംഇഎസ് സ്‌കൂള്‍ എജ്യുക്കേഷന്‍ ബോര്‍ഡിന് കീഴിലെ സിബിഎസ്ഇ സ്‌കൂളുകള്‍ക്കായി നടത്തിയ സംസ്ഥാന ചെസ് ചാമ്പ്യന്‍ഷിപ്പ് സമാപിച്ചു. 20 പോയിന്റ് നേടി പട്ടാമ്പി എംഇഎസ് സ്‌കൂള്‍ ഓവറോള്‍ ജേതാക്കളായി. 14 പോയിന്റുമായി കുറ്റിപ്പുറം രണ്ടാംസ്ഥാനവും 10 പോയിന്റുമായി തിരൂര്‍ മൂന്നാം സ്ഥാനവും നേടി.

പെരിന്തല്‍മണ്ണ എംഇഎസ് സെന്‍ട്രല്‍ സ്‌കൂളില്‍ ഒളിമ്പ്യന്‍ എന്‍ആര്‍ അനില്‍കുമാര്‍ ഉദ്ഘാടനം ചെയ്തു. എംഇഎസ് വൈസ് ചെയര്‍മാന്‍ മൊയ്തുട്ടി അധ്യക്ഷനായി. പ്രിന്‍സിപ്പല്‍ സജിത എം സുരേഷ്, സ്റ്റാഫ് സെക്രട്ടറി ജി അമ്പിളി സംസാരിച്ചു. സംസ്ഥാനത്തെ വിവിധ വിദ്യാലയങ്ങളില്‍ നിന്നും നൂറ്റമ്പതോളം മല്‍സരാര്‍ഥികള്‍ പങ്കെടുത്തു. 

Tags:    

Similar News