മാനസികവിഭ്രാന്തിയുള്ള യുവാവ് എടിഎം തകര്‍ത്തു

പെരിന്തല്‍മണ്ണ- കോഴിക്കോട് റോഡില്‍ അസന്റ് ഇഎന്‍ടി ആശുപത്രിക്ക് സമീപത്തെ ഫെഡറല്‍ ബാങ്കിന്റെ എടിഎമ്മാണ് തകര്‍ത്തത്.

Update: 2020-06-01 12:34 GMT

പെരിന്തല്‍മണ്ണ: മാനസികവിഭ്രാന്തിയുള്ള യുവാവ് നഗരത്തിലെ എടിഎം തകര്‍ത്തു. സമീപത്തെ സ്ഥാപനങ്ങളുടെ ചില്ലുകള്‍ എറിഞ്ഞുടച്ചു. പെരിന്തല്‍മണ്ണ- കോഴിക്കോട് റോഡില്‍ അസന്റ് ഇഎന്‍ടി ആശുപത്രിക്ക് സമീപത്തെ ഫെഡറല്‍ ബാങ്കിന്റെ എടിഎമ്മാണ് തകര്‍ത്തത്. തിങ്കളാഴ്ച പുലര്‍ച്ചെയായിരുന്നു സംഭവം. നഗരത്തിലിറങ്ങിയ യുവാവ് എടിഎമ്മിന്റെ മുന്‍വശത്തെ ഗ്ലാസ് കല്ലുപയോഗിച്ച് എറിഞ്ഞുതകര്‍ക്കുകയായിരുന്നു.

തുടര്‍ന്ന് എടിഎം മെഷീനും കല്ലുപയോഗിച്ച് തകരാറിലാക്കി. പിന്നീട് തൊട്ടടുത്ത സ്ഥാപനത്തിന്റെ സെക്യൂരിറ്റി ക്യാബിനും എറിഞ്ഞുതകര്‍ത്ത യുവാവിനെ സെക്യൂരിറ്റി ജീവനക്കാര്‍ പിടികൂടി പോലിസില്‍ ഏല്‍പ്പിക്കുകയായിരുന്നു. കസ്റ്റഡിയിലെടുത്ത യുവാവിനെ തിങ്കളാഴ്ച ഉച്ചയോടെ ബന്ധുക്കള്‍ ഏറ്റുവാങ്ങിയെന്ന് പോലിസ് പറഞ്ഞു. 

Tags: