പരീക്ഷയില്‍ പരാജയപ്പെട്ട 17കാരി കിടപ്പുമുറിയിലെ ഫാനില്‍ തൂങ്ങിമരിച്ച നിലയില്‍
കോഴിക്കോട്: പതിനേഴുകാരിയെ കിടപ്പുമുറിയിലെ ഫാനില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. മൂടാടി കളരിവളപ്പില്‍ ദില്‍ന ഫാത്തിമയാണ് മരിച്ചത്. കാപ്പാട് ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ ഈ വര്‍ഷം പ്ലസ് ടു പരീക്ഷ എഴുതിയിരുന്നു. പരീക്ഷയില്‍ പരാജയപ്പെട്ടതിലുള്ള മാനസിക വിഷമമാണ് മരണത്തിനു കാരണമെന്നാണ് നിഗമനം.
മുചുകുന്നില്‍ ഉമ്മയുടെ വീട്ടിലെ കിടപ്പുമുറിയിലാണ് ദില്‍നയെ തൂങ്ങിനില്‍ക്കുന്ന നിലയില്‍ കണ്ടെത്തിയത്. അയല്‍വാസികളെത്തി കെട്ടഴിച്ച് കൊയിലാണ്ടി താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല. പിതാവ്: ഹനീഫ (ഖത്തര്‍) മാതാവ്: ഷര്‍ബിന. സഹേദരങ്ങള്‍: ഖദീജ, ഷനഹു മറിയം.