'ആര്‍ത്തവ അവധി മൗലികാവകാശമല്ല'; വനിതാ കണ്ടക്ടര്‍മാരുടെ ആവശ്യത്തെ എതിര്‍ത്ത് കെഎസ്ആര്‍ടിസി
തിരുവനന്തപുരം: കെഎസ്ആര്‍ടിസിയില്‍ വനിതാ കണ്ടക്ടര്‍മാര്‍ക്ക് രണ്ടുദിവസം ആര്‍ത്തവ അവധി അനുവദിക്കണമെന്ന ആവശ്യത്തെ എതിര്‍ത്ത് കെഎസ്ആര്‍ടിസി ഹൈക്കോടതിയില്‍ വിശദീകരണം ഫയല്‍ചെയ്തു. ആര്‍ത്തവ സമയത്തു ശമ്പളത്തോടുകൂടിയ അവധി നല്‍കണമെന്ന എസ്.എസ്. ആശയും മറ്റും നല്‍കിയ ഹരജിയിലാണ് ചീഫ് ലോ ഓഫീസര്‍ പി.എന്‍. ഹേന, സ്റ്റാന്‍ഡിങ് കോണ്‍സല്‍ ദീപു തങ്കന്‍ വഴി വിശദീകരണം ഫയല്‍ചെയ്തത്.
ശമ്പളവും പെന്‍ഷനും കൊടുക്കാന്‍പോലും ബുദ്ധിമുട്ടുമ്പോള്‍ ശമ്പളത്തോടെയുള്ള പുതിയ അവധി പ്രായോഗികമല്ലെന്നും ആര്‍ത്തവ അവധി മൗലികാവകാശമല്ലെന്നുമാണ് കെഎസ്ആര്‍ടിസിയുടെ വാദം. വിഷയം വ്യാഴാഴ്ച ജസ്റ്റിസ് എന്‍. നഗരേഷിന്റെ ബെഞ്ച് പരിഗണിക്കും.