ശ്രീകാര്യത്ത് കൊലക്കേസ് പ്രതിയുടെ കാല്‍ വെട്ടി മാറ്റി

ആര്‍എസ്എസ് കാര്യവാഹ് ഇടവക്കോട് രാജേഷിനെ വധിച്ച കേസിലെ പ്രതിയാണ് എബി

Update: 2021-04-28 10:29 GMT


തിരുവനന്തപുരം: ശ്രീകാര്യത്ത് കൊലക്കേസ് പ്രതിയുടെ വലതു കാല്‍ വെട്ടി മാറ്റി. ആര്‍എസ്എസ് കാര്യവാഹ് ഇടവക്കോട് രാജേഷിനെ വധിച്ച കേസിലെ പ്രതി ശ്രീകാര്യം ഇടവക്കോട് പ്രതിഭ നഗറില്‍ എബി(27)യുടെ കാലാണ് വെട്ടിമാറ്റിയത്. ബൈക്കിലും കാറിലുമായെത്തിയ നാലംഗ സംഘമാണ് എബിയുടെ കാല്‍ വെട്ടിമാറ്റിയത്. വലതു കാല്‍ രണ്ടായി മുറിഞ്ഞു.

ഇടവക്കോട് പ്രതിഭ നഗറില്‍ സുഹൃത്തുക്കള്‍ക്കൊപ്പം മതിലിനരികെ ഇരിയ്ക്കവേ, കാറിലും ബൈക്കിലുമെത്തിയ സംഘം വെട്ടാന്‍ ശ്രമിച്ചു. ഈ സംഘത്തെ കണ്ട് മതില്‍ ചാടി എബി രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും അക്രമികള്‍ വെട്ടിവീഴ്ത്തുകയായിരുന്നു. വെട്ടേറ്റ എബിയെ ആദ്യം തിരുവനന്തപുരം മെഡില്‍കൊളജ് ആശുപത്രിയിലും പിന്നീട് സ്വകാര്യ ആശുപത്രിയിലേക്കും മാറ്റി. 2018ല്‍ ഇടവക്കോട്ട് ആര്‍എസ്എസ് കാര്യവാഹ് രാജേഷിനെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ നാലാം പ്രതിയാണ് എബി. ദിവസങ്ങള്‍ക്ക് മുമ്പാണ് എബി ജാമ്യത്തിലിറങ്ങിയത്.

Tags: