ചാനല്‍ കാമറാമാന്‍ അനില്‍ കണ്ണനെ ട്രെയിന്‍ തട്ടി മരിച്ച നിലയില്‍ കണ്ടെത്തി
ഇന്ത്യാവിഷന്‍, സൂര്യ ടിവി എന്നീ ചാനലുകളിലും ദില്ലി കേന്ദ്രമായുള്ള ദേശീയ ചാനലിലും ഏറെക്കാലം ജോലി ചെയ്തിരുന്നു.
കാസര്‍കോട്: ചാനല്‍ കാമറാമാന്‍ അനില്‍ കണ്ണനെ(45) ട്രെയിന്‍ തട്ടി മരിച്ച നിലയില്‍ കണ്ടെത്തി. ഇന്ത്യാവിഷന്‍, സൂര്യ ടിവി എന്നീ ചാനലുകളിലും ദില്ലി കേന്ദ്രമായുള്ള ദേശീയ ചാനലിലും ഏറെക്കാലം ജോലി ചെയ്തിരുന്നു. കാസര്‍കോട് ചെമ്പിരിക്കയിലെ കുഞ്ഞിക്കണ്ണന്റെ മകനാണ് അനില്‍ കണ്ണന്‍.
ഇന്ന് വൈകീട്ട് കാസര്‍കോട് ചെമ്പിരിക്കയ്ക്കടുത്ത് റെയില്‍വേ ട്രാക്കിലാണ് അനില്‍ കണ്ണനെ മരിച്ചനിലയില്‍ കണ്ടെത്തിയത്. മേല്‍പ്പറമ്പ് പോലിസ് സ്ഥലത്തെത്തി മേല്‍ നടപടികള്‍ സ്വീകരിച്ചു. മൃതദേഹം ജനറല്‍ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.