മാവോയിസ്റ്റ് സാന്നിധ്യം: മൂന്ന് ജില്ലാ പോലിസ് മേധാവിമാരെ ചുമതലപ്പെടുത്തി

കഴിഞ്ഞ ദിവസം വൈകീട്ടാണ് അമ്പായത്തോട് മാവോയിസ്റ്റ് അനുകൂലികള്‍ തോക്കേന്തി പ്രകടനം നടത്തുകയും ലഘുലേഘകള്‍ വിതരണം ചെയ്തത്.

Update: 2018-12-30 11:18 GMT

തിരുവനന്തപുരം: കണ്ണൂര്‍ ജില്ലയിലെ കേളകത്തിനടുത്ത് അമ്പായത്തോട് മാവോവാദികളെ കണ്ടതായുള്ള വാര്‍ത്തകളുടെ അടിസ്ഥാനത്തില്‍ അവരെ പിടികൂടുന്നതിനുള്ള തിരച്ചില്‍ ഊര്‍ജ്ജിതപ്പെടുത്തുന്നതിനായി മൂന്ന് ജില്ലാ പോലിസ് മേധാവിമാരെ നിയോഗിച്ചതായി സംസ്ഥാന പോലിസ് മേധാവി ലോക്‌നാഥ് ബെഹ്‌റ അറിയിച്ചു. മാവോവാദികളെ തിരിച്ചറിഞ്ഞിട്ടുണ്ട്. സ്ഥിതിഗതികള്‍ സംസ്ഥാന പോലിസ് മേധാവിയുടെ അധ്യക്ഷതയില്‍ തിരുവനന്തപുരത്ത് ചേര്‍ന്ന യോഗം അവലോകനം ചെയ്തു. പാലക്കാട് ജില്ലാ പോലിസ് മേധാവി ദെബേഷ് കുമാര്‍ ബെഹറ, വയനാട് ജില്ലാ പോലിസ് മേധാവി ആര്‍ കറുപ്പസ്വാമി, കണ്ണൂര്‍ ജില്ലാ പോലിസ് മേധാവി ജി ശിവവിക്രം എന്നിവര്‍ക്കാണ് തിരച്ചിലിന്റെയും അന്വേഷണത്തിന്റെയും ചുമതല നല്‍കിയിരിക്കുന്നത്. കണ്ണൂര്‍ റേഞ്ച് ഐജി ബെല്‍റാം കുമാര്‍ ഉപാധ്യായ സ്ഥിതിഗതികള്‍ നിരന്തരം വിലയിരുത്തിവരുന്നു. കഴിഞ്ഞ ദിവസം വൈകീട്ടാണ് അമ്പായത്തോട് മാവോയിസ്റ്റ് അനുകൂലികള്‍ തോക്കേന്തി പ്രകടനം നടത്തുകയും ലഘുലേഘകള്‍ വിതരണം ചെയ്തത്. 

Tags:    

Similar News