മാവേലിക്കരയില്‍ കൊടിയുയര്‍ത്തി കൊടിക്കുന്നില്‍

ചങ്ങനാശ്ശേരിയിലും ചെങ്ങന്നൂരിലും മാവേലിക്കരയിലും കുന്നത്തൂരും കൊട്ടാരക്കരയിലും പത്തനാപുരത്തും ശക്തമായ ലീഡ് നേടിയാണ് കൊടിക്കുന്നില്‍ വിജയം ഉറപ്പിച്ചത്.

Update: 2019-05-23 08:36 GMT

കൊല്ലം: സിപിഐയുടെ സിറ്റിങ് എംഎല്‍എ ചിറ്റയം ഗോപകുമാറിനെ പരാജയപ്പെടുത്തി തുടര്‍ച്ചയായ മൂന്നാം തവണയും മാവേലിക്കരയില്‍ വെന്നിക്കൊടി നാട്ടി കൊടിക്കുന്നില്‍ സുരേഷ്. ഇത്തവണ കുട്ടനാട് മാത്രമാണ് ചിറ്റയം ഗോപകുമാറിന് കരുത്ത് തെളിയിക്കാനായത്.

സംവരണ മണ്ഡലമാണ് മാവേലിക്കര. ചങ്ങനാശ്ശേരിയിലും ചെങ്ങന്നൂരിലും മാവേലിക്കരയിലും കുന്നത്തൂരും കൊട്ടാരക്കരയിലും പത്തനാപുരത്തും ശക്തമായ ലീഡ് നേടിയാണ് കൊടിക്കുന്നില്‍ വിജയം ഉറപ്പിച്ചത്. ശബരിമല പ്രശ്നവും പ്രളയവുമാണ് മാവേലിക്കരയില്‍ പ്രചാരണമായിരുന്നത്. എംഎല്‍എ എന്ന നിലയില്‍ ചിറ്റയം ഗോപകുമാര്‍ അടൂരില്‍ നടപ്പാക്കിയ വികസന പ്രവര്‍ത്തനങ്ങളിലും അദ്ദേഹത്തിന്റെ ജനകീയ ബന്ധങ്ങളിലുമായിരുന്നു എല്‍ഡിഎഫിന്റെ പ്രതീക്ഷ. ആര്‍ ബാലകൃഷ്ണപിള്ളയുടെ കേരള കോണ്‍ഗ്രസ് ബിയുടെ പിന്തുണ ഇത്തവണ അനുകൂല ഘടകമായി എല്‍ഡിഎഫ് കണ്ടിരുന്നു. മുന്‍കേന്ദ്ര തൊഴില്‍ സഹമന്ത്രിയാണ് കൊടിക്കുന്നില്‍ സുരേഷ്. അഞ്ചു തവണ ലോക്സഭാംഗമായിട്ടുണ്ട്.

Tags:    

Similar News