മാതൃഭൂമി ന്യൂസ് സീനിയര്‍ ക്യാമറാമാന്‍ പ്രജോഷ് കുമാര്‍ അന്തരിച്ചു

Update: 2025-08-31 06:11 GMT

കോഴിക്കോട്: മാതൃഭൂമി ന്യൂസ് സീനിയര്‍ ക്യാമറാമാന്‍ ബാലുശ്ശേരി വട്ടോളി ബസാര്‍ പുതിയേടത്ത് പ്രജോഷ് കുമാര്‍ (45) അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു അന്ത്യം. പിതാവ്: പരേതനായ കരുണാകരന്‍ നായര്‍, അമ്മ: ശകുന്തള. ഭാര്യ: ഷിനി. മക്കള്‍: അവനി,അഖിയ, നൈതിക് ജോഷ്.