അമ്മയും കുഞ്ഞും മരിച്ച സംഭവം: ആരോഗ്യമന്ത്രി അന്വേഷണത്തിന് നിര്‍ദേശം നല്‍കി

ലേബര്‍ റൂം ഉള്‍പ്പെടെ പ്രസവ ചികിത്സയ്ക്ക് വേണ്ട എല്ലാ സംവിധാനങ്ങളും ഗൈനക്കോളജിസ്റ്റുകളും ഉള്ള ആശുപത്രിയാണ് പൂജപ്പുര സ്ത്രീകളുടേയും കുട്ടികളുടേയും ആയുര്‍വേദ ആശുപത്രി.

Update: 2019-12-29 13:38 GMT

തിരുവനന്തപുരം: പൂജപ്പുര സ്ത്രീകളുടേയും കുട്ടികളുടേയും ആയുര്‍വേദ ആശുപത്രിയില്‍ പ്രസവത്തെത്തുടര്‍ന്ന് കരമന ശിവാലയം വീട്ടില്‍ വിശാലാക്ഷിയും (28) കുഞ്ഞും മരിച്ച സംഭവത്തില്‍ അന്വേഷിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ആരോഗ്യ മന്ത്രി കെ കെ ശൈലജ ആയുര്‍വേദ മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടര്‍ ഡോ.ജോളിക്കുട്ടി ഈപ്പന് നിര്‍ദേശം നല്‍കി.

പ്രസവത്തെ തുടര്‍ന്ന് അമ്മയും കുഞ്ഞും മരിച്ച സംഭവം അത്യന്തം വേദനാജനകമാണ്. ലേബര്‍ റൂം ഉള്‍പ്പെടെ പ്രസവ ചികിത്സയ്ക്ക് വേണ്ട എല്ലാ സംവിധാനങ്ങളും ഗൈനക്കോളജിസ്റ്റുകളും ഉള്ള ആശുപത്രിയാണ് പൂജപ്പുര സ്ത്രീകളുടേയും കുട്ടികളുടേയും ആയുര്‍വേദ ആശുപത്രി. ഈ സൗകര്യങ്ങളുണ്ടായിട്ടും മരണം സംഭവിച്ചതിനാലാണ് അന്വേഷണത്തിന് നിര്‍ദേശം നല്‍കിയതെന്നും മന്ത്രി വ്യക്തമാക്കി.

Tags: