കൊച്ചിയിലെ ജ്വല്ലറിയില്‍ വന്‍ കവര്‍ച്ച; മോഷണം പോയത് മൂന്നുകിലോ സ്വര്‍ണം

ജ്വല്ലറിയോട് ചേര്‍ന്ന് പ്രവര്‍ത്തിക്കുന്ന വിജയകുമാറിന്റെ ഉടമസ്ഥതയിലുള്ള ബാര്‍ബര്‍ ഷോപ്പിന്റെ ചുമര്‍ തുരന്നാണ് മോഷ്ടാക്കള്‍ അകത്തുകടന്നത്. ഗ്യാസ് കട്ടര്‍ ഉപയോഗിച്ചാണ് ലോക്കര്‍ തകര്‍ത്തിരിക്കുന്നത്. ജ്വല്ലറി ഉടമ തിങ്കളാഴ്ച രാവിലെ കട തുറക്കാനെത്തിയപ്പോഴാണ് മോഷണവിവരമറിയുന്നത്.

Update: 2020-11-16 06:59 GMT

കൊച്ചി: ഏലൂരിലെ ജ്വല്ലറിയില്‍ വന്‍ കവര്‍ച്ച. ജ്വല്ലറിയുടെ ലോക്കര്‍ തകര്‍ത്ത് മൂന്നുകിലോയോളം സ്വര്‍ണവും 25 കിലോ വെള്ളിയും കവര്‍ന്നു. ഏലൂരിലെ ഐശ്വര്യ ജ്വല്ലറിയിലാണ് മോഷണം നടന്നത്. കടയിലെ സിസിടിവി പ്രവര്‍ത്തിച്ചിരുന്നില്ലെന്ന് ജ്വല്ലറി ഉടമ വിജയകുമാര്‍ പറഞ്ഞു.

ജ്വല്ലറിയോട് ചേര്‍ന്ന് പ്രവര്‍ത്തിക്കുന്ന വിജയകുമാറിന്റെ ഉടമസ്ഥതയിലുള്ള ബാര്‍ബര്‍ ഷോപ്പിന്റെ ചുമര്‍ തുരന്നാണ് മോഷ്ടാക്കള്‍ അകത്തുകടന്നത്. ഗ്യാസ് കട്ടര്‍ ഉപയോഗിച്ചാണ് ലോക്കര്‍ തകര്‍ത്തിരിക്കുന്നത്. ജ്വല്ലറി ഉടമ തിങ്കളാഴ്ച രാവിലെ കട തുറക്കാനെത്തിയപ്പോഴാണ് മോഷണവിവരമറിയുന്നത്. ശനിയാഴ്ച വൈകീട്ട് ഏഴുമണിക്കാണ് ജ്വല്ലറി ഉടമ വിജയകുമാര്‍ സ്ഥാപനമടച്ച് വീട്ടിലേക്ക് പോയത്.

ഞായറാഴ്ച അവധിയുമായിരുന്നു. ഒന്നരക്കോടിയലധികം രൂപയുടെ സ്വര്‍ണമാണ് നഷ്ടപ്പെട്ടതെന്നും സ്ഥാപനത്തിലെ വൈദ്യുതി ബന്ധം വിച്ഛേദിച്ചിരുന്നതായും ഉടമ പറഞ്ഞു. വിവരമറിഞ്ഞ് എസിപി അടക്കമുള്ള ഉന്നത പോലിസ് ഉദ്യോഗസ്ഥരും ഫോറന്‍സിക് വിദഗ്ധരും ജ്വല്ലറിയിലെത്തി പരിശോധന നടത്തി.

Tags:    

Similar News