നെടുമ്പാശേരിയില്‍ വന്‍ സ്വര്‍ണ വേട്ട; 1.75 കോടി രൂപ വില വരുന്ന സ്വര്‍ണം പിടികൂടി

മൂന്ന് യാത്രക്കാരിൽ നിന്നായി 3.700 കിലോ സ്വർണമാണ് പിടികൂടിയത്.

Update: 2022-10-15 02:38 GMT

കൊച്ചി: നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളത്തിൽ വൻ സ്വർണ വേട്ട. 1.75 കോടി രൂപയുടെ സ്വർണമാണ് പിടികൂടിയത്. ഗൾഫിൽ നിന്നുമെത്തിയ മൂന്ന് യാത്രക്കാരിൽ നിന്നായാണ് 1.75 കോടി രൂപയോളം വില വരുന്ന സ്വർണം പിടികൂടിയത്.

എയർ അറേബ്യ വിമാനത്തിൽ ഷാർജയിൽ നിന്നുമെത്തിയ കൊടുവള്ളി സ്വദേശി മുഹമ്മദ് മിക്ദാദ്, എയർ ഇന്ത്യ എക്‌സ്പ്രസ് വിമാനത്തിൽ ദുബയിൽ നിന്നുമെത്തിയ മലപ്പുറം നിലമ്പൂർ സ്വദേശി ജലാലുദീൻ, ഇത്തിഹാദ് വിമാനത്തിൽ അബൂദബിയിൽ നിന്നും വന്ന തൃശൂർ സ്വദേശി അനസ് എന്നിവരിൽ നിന്നുമാണ് സ്വർണം പിടികൂടിയത്.

മൂന്ന് യാത്രക്കാരിൽ നിന്നായി 3.700 കിലോ സ്വർണമാണ് പിടികൂടിയത്. വസ്ത്രത്തിൽ തേച്ചുപിടിപ്പിച്ചും മലദ്വാരത്തിലൊളിപ്പിച്ച നിലയിലുമാണ് ഇവർ സ്വർണം കടത്താൻ ശ്രമിച്ചത്.

Similar News