താനൂരില്‍ വന്‍ മയക്കുമരുന്ന് വേട്ട; ഒരു കിലോയിലധികം ഹാഷിഷ് ഓയിലുമായി മൂന്ന് പേര്‍ പിടിയില്‍

മലപ്പുറം വെന്നിയൂര്‍ സ്വദേശികളായ ഷംസിയാദ്, വി മുര്‍ഷിദ്, അബ്ദുല്ല മുനീര്‍ എന്നിവരെയാണ് പിടികൂടിയത്.

Update: 2022-09-19 12:37 GMT

മലപ്പുറം: താനൂരില്‍ വന്‍ മയക്കുമരുന്ന് വേട്ട. സംഭവവുമായി ബന്ധപ്പെട്ട് മൂന്നു പേരെ താനൂര്‍ പോലിസ് അറസ്റ്റ് ചെയ്തു. മലപ്പുറം വെന്നിയൂര്‍ സ്വദേശികളായ ഷംസിയാദ്, വി മുര്‍ഷിദ്, അബ്ദുല്ല മുനീര്‍ എന്നിവരെയാണ് പിടികൂടിയത്.

ഒരു കിലോയിലധികം ഹാഷിഷ് ഓയില്‍ ഇവരില്‍ നിന്നും പോലിസ് കണ്ടെടുത്തു. ഇവരെ ചോദ്യം ചെയ്തു വരുകയാണ്. ഹാഷിഷ് ഓയില്‍ എവിടെ നിന്ന് എത്തിച്ചതാണെന്ന കാര്യമാണ് പ്രധാനമായും അന്വേഷിക്കുന്നത്.

Tags:    

Similar News