നെയ്യാറ്റിന്‍കര ബിജെപിയില്‍ കൂട്ടരാജി; അമരവിള ഏരിയാ പ്രസിഡന്റ്, സെക്രട്ടറി ഉള്‍പ്പടെ 10 പേര്‍ രാജിവച്ചു
തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പ് സ്ഥാനാര്‍ത്ഥി നിര്‍ണയത്തിന് പിന്നാലെ ബിജെപിയില്‍ വീണ്ടും കൂട്ടരാജി. ബിജെപി അമരവിള ഏരിയാ പ്രസിഡന്റ്, സെക്രട്ടറി ഉള്‍പ്പടെ 10 പേര്‍ രാജിവച്ചത്. നെയ്യാറ്റിന്‍കര നഗരസഭയിലെ 46 ല്‍ 36 സ്ഥാനാര്‍ത്ഥികളുടെ പട്ടിക പുറത്ത് വിട്ടതോടെയായിരുന്നു കൂട്ടരാജി. ഇതോടെ, അമരവിള എരിയാ പ്രസിഡന്റ് എം ജയചന്ദ്രന്‍ സ്വതന്ത്ര സ്ഥാനാര്‍ഥിയായി മത്സര രംഗത്തെത്തി .