ലോകോത്തര നിലവാരത്തിലേക്ക് മറയൂര്‍ ശര്‍ക്കരയും

ഹൈട്രോസ് എന്ന രാസവസ്തു ഉപയോഗിച്ച് നിര്‍മ്മിക്കുന്ന ശര്‍ക്കര മറയൂര്‍ ശര്‍ക്കരയുടെ ജി ഐ രജിസ്‌ട്രേഷന്റെ മറവില്‍ തെറ്റിധരിപ്പിച്ച് വിറ്റഴിക്കാന്‍ ശ്രമിച്ചാല്‍ ക്രിമിനല്‍ കുറ്റമാണെന്നും 2 ലക്ഷം രൂപ വരെ പിഴയും 2 വര്‍ഷം വരെ തടവ് ലഭിക്കുമെന്നും മന്ത്രി പറഞ്ഞു.

Update: 2019-07-19 09:08 GMT

ഇടുക്കി: പരമ്പരാഗത രീതിയില്‍ ഉല്‍പാദിപ്പിക്കുന്ന മറയൂര്‍ ശര്‍ക്കര ഭൗമ സൂചിക പദവിയില്‍ ഇടം പിടിച്ചതിനാല്‍ ലോകോത്തര നിലവാരത്തിലേക്ക് ഉയരുമെന്ന് മന്ത്രി വി എസ് സുനില്‍കുമാര്‍. മറയൂര്‍ ശര്‍ക്കരയുടെ പരിശുദ്ധി സംരക്ഷിച്ച് മുന്നോട്ട് പോകണമെന്നും സൗന്ദര്യമല്ല ഗുണമാണ് മറയൂര്‍ ശര്‍ക്കരയുടെ പ്രത്യേകതയെന്നും കൃഷി വകുപ്പ് മന്ത്രി പറഞ്ഞു. കാന്തല്ലൂര്‍ കോവില്‍ കടവില്‍ മറയൂര്‍ ശര്‍ക്കരയുടെ ഭൗമ സൂചിക പദവി വിളംബര ശില്‍പശാല ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.

മറയൂര്‍ ശര്‍ക്കരയെന്ന പേരില്‍ തമിഴ്‌നാട്ടില്‍ നിന്നടക്കം കച്ചവടക്കാര്‍ വ്യാജ ശര്‍ക്കര എത്തിക്കുന്നത് ശിക്ഷാര്‍ഹമാണ്, ഹൈട്രോസ് എന്ന രാസവസ്തു ഉപയോഗിച്ച് നിര്‍മ്മിക്കുന്ന ശര്‍ക്കര മറയൂര്‍ ശര്‍ക്കരയുടെ ജി ഐ രജിസ്‌ട്രേഷന്റെ മറവില്‍ തെറ്റിധരിപ്പിച്ച് വിറ്റഴിക്കാന്‍ ശ്രമിച്ചാല്‍ ക്രിമിനല്‍ കുറ്റമാണെന്നും 2 ലക്ഷം രൂപ വരെ പിഴയും 2 വര്‍ഷം വരെ തടവ് ലഭിക്കുമെന്നും മന്ത്രി പറഞ്ഞു.

Tags:    

Similar News