അട്ടപ്പാടിയിലെ മാവോവാദി വേട്ട: അടിയന്തരപ്രമേയത്തിന് നോട്ടീസ്

അട്ടപ്പാടിയിലെ മഞ്ചക്കണ്ടി വനത്തില്‍ തണ്ടര്‍ബോള്‍ട്ട് നാലു മാവോവാദികളെ വെടിവച്ചുകൊന്നത് സംബന്ധിച്ച് സഭ നിര്‍ത്തി വച്ച് ചര്‍ച്ച ചെയ്യണമെന്നാവശ്യപ്പെട്ട് മണ്ണാര്‍ക്കാട് എംഎല്‍എ എന്‍ ശംസുദ്ദീന്‍ അടിയന്തരപ്രമേയത്തിനു നോട്ടീസ് നല്‍കി.

Update: 2019-10-30 04:17 GMT

തിരുവനന്തപുരം: അട്ടപ്പാടിയിലെ മഞ്ചക്കണ്ടി വനത്തില്‍ തണ്ടര്‍ബോള്‍ട്ട് നാലു മാവോവാദികളെ വെടിവച്ചുകൊന്നത് സംബന്ധിച്ച് സഭ നിര്‍ത്തി വച്ച് ചര്‍ച്ച ചെയ്യണമെന്നാവശ്യപ്പെട്ട് മണ്ണാര്‍ക്കാട് എംഎല്‍എ എന്‍ ശംസുദ്ദീന്‍ അടിയന്തരപ്രമേയത്തിനു നോട്ടീസ് നല്‍കി.

തണ്ടര്‍ബോള്‍ട്ട് സേന നടത്തിയത് ഒരു വ്യാജ ഏറ്റുമുട്ടല്‍ ആണെന്ന് ഉയരുന്ന വിവാദവും ജനങ്ങളുടെ സൈ്വര്യജീവിതത്തിന് തീവ്രവാദികള്‍ ഉയര്‍ത്തുന്ന ഭീഷണിയും ചര്‍ച്ച ചെയ്യണം. ഒരു സ്ത്രീയടക്കം നാലു മാവോവാദികളെ നിഷ്ഠൂരമായി കൊലചെയ്ത സംഭവത്തെ തുടര്‍ന്ന് അട്ടപ്പാടിയില്‍ ഭീകരാന്തരീക്ഷവും ജനങ്ങളില്‍ ആശങ്കയും നിലനില്‍ക്കുന്നതായും ഈ സാഹചര്യത്തില്‍ സഭ നിര്‍ത്തിവച്ച് വിഷയം ചര്‍ച്ച ചെയ്യണമെന്നുമാണ് നോട്ടീസില്‍ ആവശ്യപ്പെട്ടിരിക്കുന്നത്. 

Tags:    

Similar News