മാവോവാദി നേതാവ് രാജൻ ചിറ്റിലപ്പിള്ളിക്ക് ജയിലിൽ അടിസ്ഥാന സൗകര്യങ്ങൾ നിഷേധിക്കുന്നതായി ആരോപണം
അദ്ദേഹത്തിന്റെ കുടുംബം ജയിൽ ഉദ്യോഗസ്ഥർക്ക് ചില വസ്ത്രങ്ങളും കണ്ണടകളും കൈമാറിയിരുന്നു. ഇതുപോലും അദ്ദേഹത്തിന് കൈമാറിയിട്ടില്ലെ
കോഴിക്കോട്: ഡിസംബർ എട്ടിന് തൃശൂരിലെ ഒരു സ്വകാര്യ ആശുപത്രിയിൽ നിന്ന് അറസ്റ്റിലായ മാവോവാദി നേതാവ് രാജൻ ചിറ്റിലപ്പിള്ളിക്ക് ജയിലിൽ അടിസ്ഥാന സൗകര്യങ്ങൾ നിഷേധിക്കുകയാണെന്ന് മനുഷ്യാവകാശ സംഘടനയായ ജനകീയ മനുഷ്യാവകാശ പ്രസ്ഥാനം (ജെഎംപി).
അറസ്റ്റിലാകുന്നതിന് മുമ്പ് വാഹനാപകടത്തിൽ പരിക്കേറ്റ രാജനെ തൃശ്ശൂരിലെ വിയ്യൂരിലെ അതി സുരക്ഷാ ജയിലിന്റെ രണ്ടാം നിലയിലാണ് പാർപ്പിച്ചിരിക്കുന്നതെന്ന് ജെഎംപി സെക്രട്ടറി സി പി റഷീദ് പറഞ്ഞു. അറസ്റ്റിനെ തുടർന്ന് ചികിൽസയ്ക്കായി കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലായിരുന്ന രാജനെ അഞ്ച് ദിവസം ഭീകര വിരുദ്ധ സേന (എടിഎസ്) ചോദ്യം ചെയ്തിരുന്നു. സുരക്ഷാ പ്രശ്‌നങ്ങൾ കണക്കിലെടുത്ത് അദ്ദേഹത്തെ വിയൂർ ജയിലിലേക്ക് മാറ്റുകയായിരുന്നു.
രാജന്റെ തോളെല്ലിനും കാലിനും ഗുരുതരമായി പരിക്കേറ്റതായും മറ്റുള്ളവരുടെ സഹായത്തോടെയല്ലാതെ എഴുന്നേറ്റ് നടക്കാൻ പോലും കഴിയില്ലെന്ന് റഷീദ് പറഞ്ഞു. ഏതാനും ദിവസങ്ങൾക്ക് മുമ്പ് അദ്ദേഹത്തിന്റെ കുടുംബം ജയിൽ ക്ഷേമ ഉദ്യോഗസ്ഥർക്ക് ചില വസ്ത്രങ്ങളും കണ്ണടകളും കൈമാറിയിരുന്നു. ഇതുപോലും അദ്ദേഹത്തിന് കൈമാറിയിട്ടില്ലെന്നാണ് അറിയുന്നതെന്ന് അദ്ദേഹം പറഞ്ഞു.