മാവോവാദി ബന്ധം ആരോപിച്ച് അറസ്റ്റ്:കേസ് ഡയറി ഹാജരാക്കാന്‍ ഹൈക്കോടതി നിര്‍ദേശം

18നു കേസ് ഡയറി ഹാജരാക്കാനാണ് കോടതി പോലിസിന് നിര്‍ദ്ദേശം നല്‍കിയത്.കോഴിക്കോട് സെഷന്‍സ് കോടതിയില്‍ സമര്‍പ്പിച്ച ജാമ്യാപേക്ഷ തള്ളിയതിനെ തുടര്‍ന്നു അലന്‍ ഷുഹൈബും താഹ ഫസലും സമര്‍പ്പിച്ച അപ്പീലാണ് ഹൈക്കോടതിയുടെ പരിഗണനയിലുള്ളത്

Update: 2019-11-14 16:23 GMT

കൊച്ചി: മാവോവാദി ബന്ധം ആരോപിച്ചു അറസ്റ്റിലായ സിപിഎം പ്രവര്‍ത്തകരായ വിദ്യാര്‍ഥികള്‍ അലന്‍ ഷുഹൈബിന്റെയും താഹ ഫസലിന്റെയും ജാമ്യാപേക്ഷയില്‍ കേസ് ഡയറി ഹാജരാക്കാന്‍ പോലിസിനു ഹൈക്കോടതി നിര്‍ദ്ദേശം. അടുത്ത 18നു കേസ് ഡയറി ഹാജരാക്കാനാണ് കോടതി നിര്‍ദ്ദേശം നല്‍കിയത്. കോഴിക്കോട് സെഷന്‍സ് കോടതിയില്‍ സമര്‍പ്പിച്ച ജാമ്യാപേക്ഷ തള്ളിയതിനെ തുടര്‍ന്നു സമര്‍പ്പിച്ച അപ്പീലാണ് ഹൈക്കോടതിയുടെ പരിഗണനയിലുള്ളത്. കഴിഞ്ഞ നവംബര്‍ ഒന്നിനു പോലിസ് പട്രോളിങിനിടെ നിരോധിത സംഘടനയായ സിപിഐ( മാവോയിസ്റ്റ്)യുടെ പുസ്തകം ഒരു പ്ലാസ്റ്റിക് കവറില്‍ പൊതിഞ്ഞ് ബാഗില്‍ സൂക്ഷിച്ച നിലയില്‍ കണ്ടെത്തിയെന്നാണ് പ്രോസിക്യുഷന്‍ ആരോപണം. എന്നാല്‍ പ്രതികള്‍ നിരോധിത സംഘടനയില്‍ അംഗമാണെന്നതിനു യാതൊരുവിധ തെളിവുകളും കണ്ടെത്തിയില്ലെന്ന് ഹരജിയില്‍ പറയുന്നു. നിരോധിത സംഘടനയുടെ പ്രവര്‍ത്തനത്തിനായി സംഘടിച്ചുവെന്നതിനു യാതൊരു അടിസ്ഥാനവുമില്ലെന്നും ഹരജിയില്‍ വ്യക്തമാക്കുന്നു. 

Tags: