കാർ വൈദ്യുതി പോസ്റ്റിലിടിച്ച് യുവാവ് മരിച്ചു; മൂന്നുപേർക്ക് പരിക്ക്
കാറിന്റെ ഇടതു വശത്തെ വാതിലുകളിൽ കൂടിയാണ് പരിക്കേറ്റവരെ പുറത്തെടുത്തത്. മാന്നാർ പോലിസ് സ്ഥലത്തെത്തി മേൽ നടപടികൾ സ്വീകരിച്ചു.
ചെങ്ങന്നൂർ: മാന്നാർ മുസ്ലീം പള്ളിക്ക് മുൻവശം നിയന്ത്രണം തെറ്റി കാർ വൈദ്യുതി പോസ്റ്റിലിടിച്ച് ഒരാൾ മരിച്ചു. മൂന്ന് പേർക്ക് പരിക്കേറ്റു. നിരണം സെൻട്രൽ തെക്കേ പഴങ്ങേരിൽ പി സി ഫിലിപ്പിന്റെ മകൻ മോൻസി (34) ആണ് മരിച്ചത്. നിരണം കണിയാംകണ്ടത്തിൽ ബിനു (36), നിരണം തെക്കേ പഴങ്ങേരിൽ രാജു (47), നിരണം മൂക്കോട്ടിൽ ജോമോൻ (പൊന്നൂസ്-34) എന്നിവർക്കാണ് പരിക്കേറ്റത്.
പരിക്കേറ്റവരെ പരുമല ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നലെ രാത്രി 11മണിയോടെയാണ് അപകടം നടന്നത്. അപകടത്തിൽ കാർ പൂർണമായും തകർന്നു. കാറിന്റെ ഇടതു വശത്തെ വാതിലുകളിൽ കൂടിയാണ് പരിക്കേറ്റവരെ പുറത്തെടുത്തത്. മാന്നാർ പോലിസ് സ്ഥലത്തെത്തി മേൽ നടപടികൾ സ്വീകരിച്ചു.