മഞ്ചേരിയില്‍ നഗരസഭാ കൗണ്‍സിലറെ വെട്ടിക്കൊലപ്പെടുത്തിയ കേസ്: ഒരാള്‍ കൂടി അറസ്റ്റില്‍

Update: 2022-03-31 04:36 GMT

മലപ്പുറം: മഞ്ചേരിയില്‍ നഗരസഭാ കൗണ്‍സിലറെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ ഒരാള്‍ കൂടി അറസ്റ്റിലായി. നെല്ലിക്കുത്ത് സ്വദേശി ഷംസീറാണ് പോലിസ് പിടിയിലായത്. മറ്റൊരു പ്രതി ഷുഹൈബ് എന്ന കൊച്ചുവിന് വേണ്ടി അന്വേഷണം തുടരുകയാണ്. പ്രതി അബ്ദുല്‍ മജീദിനെ പോലിസ് ഇന്നലെ കസ്റ്റഡിയിലെടുത്തിരുന്നു. മജീദും ഷുഹൈബുമാണ് അബ്ദുല്‍ ജലീലിന്റെ വാഹനത്തെ ബൈക്കില്‍ പിന്തുടര്‍ന്ന് ആക്രമിച്ചത്.

ചൊവ്വാഴ്ച രാത്രിയിലാണ് അബ്ദുല്‍ ജലീനെ ബൈക്കിലെത്തിയ രണ്ടംഗ സംഘം വാഹന പാര്‍ക്കിങ്ങിനെ ചൊല്ലിയുള്ള തര്‍ക്കത്തിനിടെ ആക്രമിച്ചത്. തലയ്ക്ക് വെട്ടേറ്റ് ഗുരുതരമായി പരിക്കേറ്റ് ചികില്‍സയിലായിരുന്ന അബ്ദുല്‍ ജലീല്‍ ബുധനാഴ്ച രാത്രി ഏഴരയോടെയാണ് മരിച്ചത്. കൗണ്‍സിലറുടെ കൊലപാതകത്തില്‍ പ്രതിഷേധിച്ച് നഗരസഭാ പരിധിയില്‍ യുഡിഎഫ് ഇന്ന് ഹര്‍ത്താല്‍ ആചരിക്കുകയാണ്. രാവിലെ ആറ് മുതല്‍ ഉച്ചയ്ക്ക് ഒരു മണി വരെയാണ് ഹര്‍ത്താല്‍.

Tags:    

Similar News