മണിയാർ ബാരേജിൽനിന്ന് അധികജലം തുറന്നുവിടും
ആറന്മുള ഉതൃട്ടാതി ജലോത്സവത്തിന് പമ്പാനദിയിലെ ജലനിരപ്പ് ക്രമീകരിക്കുന്നതിനാണ് അധിക ജലം തുറന്നുവിടുന്നത്.
പത്തനംതിട്ട: മണിയാർ ബാരേജിൽനിന്ന് അധിക ജലം തുറന്നുവിട്ട് ട്രയൽ റൺ നടത്തും. വ്യാഴാഴ്ച പുലർച്ചെ 4.30 മുതൽ ഉച്ചക്ക് രണ്ടുവരെയാണ് ട്രയൽ റൺ.
ആറന്മുള ഉതൃട്ടാതി ജലോത്സവത്തിന് പമ്പാനദിയിലെ ജലനിരപ്പ് ക്രമീകരിക്കുന്നതിനാണ് അധിക ജലം തുറന്നുവിടുന്നത്. പമ്പാ നദിയുടെ തീരത്ത് താമസിക്കുന്നവർ ജാഗ്രത പുലര്‍ത്തണമെന്ന് കലക്ടർ പി.ബി നൂഹ് അറിയിച്ചു.