രാഷ്ട്രീയത്തില്‍ ആര്‍ക്കും വേണ്ടാത്ത ചരക്കായി ജോര്‍ജ് മാറിയെന്ന് കേരളാ കോണ്‍ഗ്രസ്
കോട്ടയം: സിനിമയിലെ ജൂനിയര്‍ മാന്‍ഡ്രേക് കഥാപാത്രത്തെ പൊലെ കേരള രാഷ്ട്രീയത്തില്‍ ആര്‍ക്കും വേണ്ടാത്ത ചരക്കായി പി സി ജോര്‍ജ് മാറിയിരിക്കുകയാണെന്ന് കേരളാ കോണ്‍ഗ്രസ്(എം) ജനറല്‍ സെക്രട്ടറി പ്രിന്‍സ് ലൂക്കോസ്. നിലപാടുകളിലെ സ്ഥൈര്യമില്ലായ്മയാണ് ജോര്‍ജിന്റെ ഏക്കലത്തെയും നിലപാട്. നിറംമാറ്റം കൊണ്ടും നിലപാടുമാറ്റം കൊണ്ടും പി സി ജോര്‍ജിന് ചേരുന്നത് കേരള രാഷ്ട്രീയത്തിലെ മരയോാന്ത് എന്നാണ്. കോണ്‍ഗ്രസുമായി സഹകരിക്കണമെന്ന ജോര്‍ജിന്റെ ആഗ്രഹത്തെ അസാധ്യമെന്നു മാത്രമെ വിശേഷിപ്പിക്കാനാവൂ.
സിപിഎമ്മിനെ വിമര്‍ശിക്കുകയും പിന്നെ പ്രശംസിക്കുകയും നിയമസഭയില്‍ ബിജെപിക്ക് ഒപ്പമിരുന്നു കറുത്ത വേഷധാരിയായി പ്രച്ഛന്നവേഷം ധരിക്കുകയും ചെയ്തിട്ട് ഇപ്പോള്‍ കോണ്‍ഗ്രസ് സ്നേഹം പ്രകടിപ്പിക്കുന്ന നിലപാട് അപഹസ്യമാണ്. അഭയം കൊടുത്ത വീടിന്റെ കഴുക്കോല് ഊരുന്ന കഥാപാത്രത്തിന്റെ വഞ്ചനയേക്കാള്‍ നീചമായ ചെയ്തികളുടെ ചരിത്രമാണ് പി സി ജോര്‍ജെന്നും പ്രിന്‍സ് വാര്‍ത്താക്കുറിപ്പില്‍ പറഞ്ഞു.