നടന്‍ ഉണ്ണി മുകുന്ദന്‍ മര്‍ദ്ദിച്ചെന്ന പരാതിയുമായി മാനേജര്‍; മാനേജരുടെ മൊഴിയെടുത്ത് പോലിസ്

തിരുവനന്തപുരം: നടന്‍ ഉണ്ണി മുകുന്ദന്‍ മര്‍ദിച്ചെന്ന് പരാതിയുമായി മാനേജര്‍. പോലിസിലും ഫെഫ്കയിലുമാണ് മാനേജര്‍ പ്രവീണ്‍ കുമാര്‍ പരാതി നല്‍കിയത്. ഡിഎല്‍എഫ് ഫ്്‌ളാറ്റില്‍ വച്ച് മര്‍ദ്ദിച്ചെന്നാണ് മാനേജര്‍ പരാതി നല്‍കിയത്. പോലിസ് മാനേജരുടെ മൊഴിയെടുത്തു. നിലവില്‍ കേസ് എടുത്തിട്ടില്ല. മാനേജരുടെ മൊഴി പരിശോധിച്ചതിന് ശേഷം തുടര്‍നടപടി സ്വീകരിക്കുമെന്ന് പോലിസ് അറിയിച്ചു.