തൃശൂരില്‍ യുവാവ് കുത്തേറ്റ് മരിച്ചു
മണിമലര്‍ക്കാവ് സ്വദേശി രമേശനാണ് സുബിനെ കുത്തിയത്. സുബിനും രമേശനെ തിരിച്ച് കുത്തിയിരുന്നു.
തൃശ്ശൂര്‍: തൃശൂര്‍ വേലൂരിൽ യുവാവ് കുത്തേറ്റ് മരിച്ചു. വേലൂർ സ്വദേശി സുബിൻ ആണ് മരിച്ചത്. മണിമലർക്കാവ് ക്ഷേത്രത്തിന് സമീപമാണ് സംഭവം.
മണിമലര്‍ക്കാവ് സ്വദേശി രമേശനാണ് സുബിനെ കുത്തിയത്. സുബിനും രമേശനെ തിരിച്ച് കുത്തിയിരുന്നു. ഗുരുതരമായി പരിക്കേറ്റ രമേശനെ മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു. വ്യക്തിവൈരാഗ്യമാണ് കൊലക്ക് കാരണം.