മദ്യലഹരിയില്‍ സുഹൃത്തുക്കള്‍ തമ്മിലുണ്ടായ തര്‍ക്കത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടു

വെള്ളറട സ്വദേശി ഉണ്ണിയാണ് മരിച്ചത്. സംഭവത്തില്‍ അഞ്ച്‌ പേരെ പോലിസ് കസ്റ്റഡിയിലെടുത്തു

Update: 2020-09-01 07:00 GMT

കൊല്ലം: മദ്യലഹരിയില്‍ സുഹൃത്തുക്കള്‍ തമ്മിലുണ്ടായ തര്‍ക്കത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടു. വെള്ളറട സ്വദേശി ഉണ്ണിയാണ് മരിച്ചത്. സംഭവത്തില്‍ അഞ്ച്‌ പേരെ പോലിസ് കസ്റ്റഡിയിലെടുത്തു. അടിയേറ്റ് വീണ ഉണ്ണിയെ ഒപ്പം മദ്യപ്പിച്ച പത്തനാപുരം പനമ്പറ്റസ്വദേശി ജോസ്‌ കഴുത്തില്‍ കയറിട്ട് മുറുക്കി കൊലപ്പെടുത്തുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. തിങ്കളാഴ്‌ച രാത്രിയായിരുന്നു സംഭവം. 75കാരനായ കുഞ്ഞാപ്പിക്കൊപ്പമാണ് ഉണ്ണി മൂന്ന് വര്‍ഷമായി താമസിച്ചിരുന്നത്. ഇവിടെ സുഹൃത്തുക്കള്‍ ചേര്‍ന്ന് മദ്യപിക്കാനെത്തുക പതിവായിരുന്നു.

രാത്രിയോടെ മറ്റ് സുഹൃത്തുക്കള്‍ പോയതിന് പിന്നാലെയാണ് കുഞ്ഞാപ്പിയും ജോസും ഉണ്ണിയും തമ്മില്‍ തര്‍ക്കമുണ്ടായത്‌. ഉണ്ണിയുടെ മൃതദേഹം ഇന്‍ക്വസ്റ്റ് നടപടികള്‍ക്ക് ശേഷം പോസ്റ്റ്‌മോര്‍ട്ടത്തിനയച്ചു. കുഞ്ഞാപ്പി, ജോസ്‌, കൂടെ മദ്യപിച്ച മൂന്ന് പേര്‍ എന്നിവരെ പൊലീസ്‌ കസ്റ്റഡിയിലെടുത്തു. സി.ഐ എല്‍.അനില്‍കുമാറിന്‍റെ നേതൃത്വത്തിലുള്ള സംഘമാണ് കേസ് അന്വേഷിക്കുന്നത്.

Tags: