അയൽവാസിയുടെ മർദ്ദനമേറ്റ് ചികിൽസയിലായിരുന്ന യുവാവ് മരിച്ചു
പ്രസാദ് കഴിഞ്ഞ അഞ്ച് ദിവസങ്ങളായി തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയിലെ വെന്റിലേറ്ററില്‍ കഴിയുകയായിരുന്നു.
തിരുവനന്തപുരം: അയൽവാസിയുടെ മർദ്ദനമേറ്റ് ചികിത്സയിൽ കഴിഞ്ഞ യുവാവ് മരിച്ചു. നെയ്യാറ്റിന്‍കര തൃപ്പലവൂര്‍ സ്വദേശി പ്രസാദ് ആണ് മരിച്ചത്. പ്രസാദ് കഴിഞ്ഞ അഞ്ച് ദിവസങ്ങളായി തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയിലെ വെന്റിലേറ്ററില്‍ കഴിയുകയായിരുന്നു.
കഴിഞ്ഞ 12നാണ് അയല്‍വാസിയായ ഷിബുവും സുഹൃത്തുക്കളും ചേര്‍ന്ന് പ്രസാദിനെ മര്‍ദിച്ചത്. ഗുരുതരമായി പരിക്കേറ്റ പ്രസാദിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ച ശേഷം പിന്നീട് ഡിസ്ചാര്‍ജ് ചെയ്തുവെങ്കിലും ആരോഗ്യനില വഷളാകുകയായിരുന്നു. പ്രസാദിനെ മര്‍ദിച്ച പ്രതികളെ ഇതുവരെയും പിടികൂടിയിട്ടില്ല. അന്വേഷണം പുരോഗമിക്കുകയാണെന്ന് മാരായമുട്ടം പോലിസ് അറിയിച്ചു.