ഗൃഹനാഥന്‍ ഷോക്കേറ്റ് മരിച്ചു

Update: 2019-07-26 09:02 GMT

ആലപ്പുഴ: പശുത്തൊഴുത്ത് വൃത്തിയാക്കുന്നതിനിടെ ഗൃഹനാഥന്‍ ഷോക്കേറ്റ് മരിച്ചു. മാന്നാര്‍ കുരട്ടിശ്ശേരി വില്ലേജ് ഓഫിസിനു സമീപമുള്ള തുരുത്തിയില്‍ കിറക്കേതില്‍ വീട്ടില്‍ ഓമനക്കുട്ടന്‍ (50) ആണ് മരിച്ചത്. ഇന്ന് രാവിലെയായിരുന്നു സംഭവം.

ഭാര്യ ശ്രീകലയെ സഹായിക്കുന്നതിനായി തൊഴുത്തില്‍ കയറിയപ്പോള്‍ ബള്‍ബില്‍ ഘടിപ്പിച്ചിരുന്ന വയറില്‍നിന്ന് ഷോക്കേല്‍ക്കുകയായിരുന്നു. ഉടന്‍തന്നെ ആശുപത്രയിലെത്തിച്ചെങ്കിലും മരിച്ചിരുന്നു. മരംവെട്ടുജോലിക്കാരനാണു മരിച്ച ഓമനക്കുട്ടന്‍.


Tags: