പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചയാള്‍ അറസ്റ്റില്‍

മലപ്പുറം ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

Update: 2020-08-11 09:11 GMT

കോട്ടയ്ക്കല്‍: പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ എറണാകുളം സ്വദേശി അറസ്റ്റിലായി. ഒതുക്കുങ്ങല്‍ മറ്റത്തൂര്‍ മുനമ്പത്ത് വാടക ക്വാര്‍ട്ടേസില്‍ താമസക്കാരനായ ബെന്നിക്കോയ(55) യെ ആണ് കോട്ടക്കല്‍ പോലിസ് അറസ്റ്റുചെയ്തത്.

മലപ്പുറം ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയ പ്രതിയെ കോടതി റിമാന്‍ഡ് ചെയ്തു. 

Tags:    

Similar News