യുവതിയെ ആക്രമിച്ച് പണം കവര്‍ന്ന കേസില്‍ യുവാവ് അറസ്റ്റില്‍
ശാസ്താംകോട്ട പോലിസ് കേസെടുത്ത് നടത്തിയ അന്വേഷണത്തിലാണ് അനുമോനെ അറസ്റ്റ് ചെയ്തത്.
കൊല്ലം: വീട്ടില്‍കയറി യുവതിയെ ആക്രമിച്ച് പണം കവര്‍ന്ന കേസില്‍ യുവാവ് അറസ്റ്റില്‍. കൊട്ടാരക്കര തൃക്കണ്ണംഗല്‍ സി.പി കുന്ന് ലക്ഷംവീട് കോളനിയില്‍ അനുമോനെ(24) ആണ് പോലിസ് അറസ്റ്റ് ചെയ്തത്. കുന്നത്തൂര്‍ തുരുത്തിക്കരയില്‍ ഒരു വാടകവീട്ടില്‍ താമസിച്ചുവരുന്നയാളാണ് അനുമോന്‍. അയല്‍വീട്ടിലെ യുവതിക്കു നേരെയായിരുന്നു ആക്രമണം.
തന്റെ മൊബൈല്‍ ഫോണ്‍ കളവുപോയെന്നും അത് യുവതി എടുത്തതാണെന്നും അനുമോന്‍ ആരോപിച്ചിരുന്നു. ഇതിന്റെ ഭാഗമായി യുവതിയുടെ വീട്ടിലെത്തി മര്‍ദിക്കുകയും വീട്ടില്‍ സൂക്ഷിച്ചിരുന്ന ആയിരം രൂപ എടുത്തുകൊണ്ടു പോയെന്നുമാണ് കേസ്. ശാസ്താംകോട്ട പോലിസ് കേസെടുത്ത് നടത്തിയ അന്വേഷണത്തിലാണ് അനുമോനെ അറസ്റ്റ് ചെയ്തത്.