നിരീക്ഷണത്തിൽ കഴിഞ്ഞയാളുടെ വീടാക്രമിച്ച കേസിൽ ഒരാൾ അറസ്റ്റിൽ
ആക്രമണത്തിൽ ജോസഫിന്റെ ഭാര്യയുടെ കാലിന് പരിക്കേറ്റു. വീടിന്റെ ജനൽ ചില്ലുകൾ തകർന്നു.
പത്തനംതിട്ട: കൊവിഡ് വ്യാപനത്തിനിടെ റാന്നിയിൽ നിരീക്ഷണത്തിൽ കഴിഞ്ഞയാളുടെ വീടാക്രമിച്ച കേസിൽ ഒരാൾ അറസ്റ്റിൽ. അങ്ങാടി സ്വദേശി ഫെബിനാണ് അറസ്റ്റിലായത്. ശനിയാഴ്ച രാത്രി 11ന് കെ എം ജോസഫ് എന്നയാളുടെ വീടിനു നേരെയാണ് ആക്രമണം ഉണ്ടായത്.
ആക്രമണത്തിൽ ജോസഫിന്റെ ഭാര്യയുടെ കാലിന് പരിക്കേറ്റു. വീടിന്റെ ജനൽചില്ലുകൾ തകർന്നു. നാട്ടുകാർ എത്തിയതോടെയാണ് അക്രമികൾ കടന്നത്.
ഹൃദ്രോഗിയായ ജോസഫ് ഇൻഡോറിൽ ചികിത്സ കഴിഞ്ഞ് വീട്ടിൽ തിരിച്ചെത്തിയതായിരുന്നു. ശനിയാഴ്ച രാത്രി 10 നാണ് ജോസഫ് വീട്ടിലെത്തിയത്. സംഭവത്തിൽ പോലിസ് കേസെടുത്ത് അന്വേഷണം നടത്തുകയാണ്.