തമിഴ്‌നാട് നീലഗിരിയില്‍ കാട്ടാന ആക്രമണത്തില്‍ മലയാളി മരിച്ചു

Update: 2025-06-08 18:31 GMT

നീലഗിരി : തമിഴ്‌നാട് നീലഗിരി പന്തലൂരിനടുത്ത് കാട്ടാന ആക്രമണത്തില്‍ മലയാളി മരിച്ചു. ജോയ് ആന്റണി (60) എന്നയാളാണ് മരിച്ചത്. വീടിന് 100 മീറ്റര്‍ അകലെ ചന്തക്കുന്ന് എന്ന സ്ഥലത്തെ കാപ്പിത്തോട്ടത്തില്‍ വച്ചാണ് കാട്ടാന ആക്രമിച്ചത്. സംഭവ സ്ഥലത്ത് വച്ച് തന്നെ ജോയ് മരിച്ചു. കാട് കയറാന്‍ കൂട്ടാക്കാതിരുന്ന കാട്ടാനയെ വനപാലകരെത്തിയാണ് ഓടിച്ചത്. മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. തുടര്‍ച്ചയായി വന്യജീവി ആക്രമണം നേരിടുന്ന പ്രദേശമാണിത്.