ന്യൂസിലന്റില്‍ മലയാളി ക്രിക്കറ്റര്‍ കളിക്കളത്തില്‍ കുഴഞ്ഞ് വീണ് മരിച്ചു

ന്യൂസിലന്റിലെ സൗത്ത് ഐലന്റ ഗ്രീന്‍ ഐലന്റ് ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ നടന്ന മല്‍സരത്തില്‍ തന്റ ക്ലബിനു വേണ്ടി കളിച്ചുകൊണ്ടിരുന്നപ്പോഴാണ് ഹരീഷ് കുഴഞ്ഞ് വീണ് മരിച്ചത്.സ്റ്റേഡിയത്തിലെ വൈദ്യസംഘം ഉടന്‍ രക്ഷാ പ്രവര്‍ത്തനം നടത്തിയെങ്കിലും അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു.

Update: 2019-02-12 04:04 GMT

കൊച്ചി:ന്യൂസിലന്റില്‍ മലയാളി ക്രിക്കറ്റര്‍ കളിക്കളത്തില്‍ കുഴഞ്ഞ് വീണ് മരിച്ചു. പെരുമ്പാവൂര്‍ വെങ്ങോല കണ്ണിമോളത്ത് ഗംഗാധരന്റെ മകന്‍ ഹരീഷ് ഗംഗാധരന്‍(33) ആണ് ന്യൂസിലന്റിലെ സൗത്ത് ഐലന്റ ഗ്രീന്‍ ഐലന്റ് ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ തന്റെ ക്ലബിനു വേണ്ടി ക്രിക്കറ്റ് മാച്ച് കളിച്ചുകൊണ്ടിരുന്നപ്പോഴാണ് കുഴഞ്ഞ് വീണ് മരിച്ചത്.സ്റ്റേഡിയത്തിലെ വൈദ്യസംഘം ഉടന്‍ രക്ഷാ പ്രവര്‍ത്തനം നടത്തിയെങ്കിലും അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു.മികച്ച ഓള്‍ റൗണ്ടറായിരുന്ന ഹരീഷ് ഗ്രീന്‍ ഐലന്റ് ക്ലബ്ബിന്റെ വൈസ് ക്യാപ്റ്റനും പ്രധാന താരവുമാണ്. അ്ഞ്ചു വര്‍ഷം മുമ്പാണ് ഹരീഷ് ന്യൂസിലന്റില്‍ എത്തിയത്.സതേണ്‍ ഡിസ്ട്രിക്ട് ഹെല്‍ത് ബോര്‍ഡിലെ നേഴ്സ് ആയ ചങ്ങനാശ്ശേരി സ്വദേശി നിഷയാണ് ഭാര്യ. മൂന്ന് വയസുള്ള ഗൗരിയാണ് ഹരീഷിന്റെ ഏകമകള്‍. ഒട്ടാഗോ ടൈംസിന്റെ അലൈഡ് പ്രസിലെ ജീവനക്കാരന്‍ കൂടിയായിരുന്നു ഹരീഷ്. സംസ്‌ക്കാരം നാളെ രാവിലെ 10ന് സ്വവസതിയില്‍ നടക്കും. വല്‍സസയാണ് മരിച്ച ഹരീഷിന്റെ മാതാവ്. ജേഷ്ഠന്‍: മഹൈഷ് (റവന്യു വകുപ്പ്). 

Tags: