മലബാര്‍ സമരം ഒരിക്കലും വര്‍ഗീയ ലഹള ആയിരുന്നില്ല: ടി കെ ഹംസ

ബ്രിട്ടീഷുകാരും അവരുടെ ആശ്രിതരായിരുന്ന ജന്മിമാരും പ്രചരിപ്പിച്ച കള്ളക്കഥകളും സമരത്തെ തകര്‍ക്കാന്‍ അവര്‍ ഏര്‍പ്പെടുത്തിയ കൊള്ളക്കാരുടെ പ്രവര്‍ത്തനങ്ങളും ബ്രിട്ടീഷുകാര്‍ ലക്ഷ്യം വെച്ചത് പോലെ ഹിന്ദു-മുസ്‌ലിം ഭിന്നത ഉണ്ടാക്കി സമരത്തെ തകര്‍ക്കുന്നതില്‍ വലിയൊരളവോളം വിജയിച്ചിട്ടുണ്ട്.

Update: 2022-09-13 02:03 GMT

മലപ്പുറം: മലബാര്‍ സമരം ഒരിക്കലും വര്‍ഗീയലഹള ആയിരുന്നില്ലെന്ന് വഖ്ഫ് ബോര്‍ഡ് ചെയര്‍മാനും മുന്‍ മന്ത്രിയുമായ ടി കെ ഹംസ. ബ്രിട്ടീഷുകാരും അവരുടെ ആശ്രിതരായിരുന്ന ജന്മിമാരും പ്രചരിപ്പിച്ച കള്ളക്കഥകളും സമരത്തെ തകര്‍ക്കാന്‍ അവര്‍ ഏര്‍പ്പെടുത്തിയ കൊള്ളക്കാരുടെ പ്രവര്‍ത്തനങ്ങളും ബ്രിട്ടീഷുകാര്‍ ലക്ഷ്യം വെച്ചത് പോലെ ഹിന്ദു-മുസ്‌ലിം ഭിന്നത ഉണ്ടാക്കി സമരത്തെ തകര്‍ക്കുന്നതില്‍ വലിയൊരളവോളം വിജയിച്ചിട്ടുണ്ട്. അത്തരം സംഭവങ്ങള്‍ ഉയര്‍ത്തിക്കാട്ടിയാണ് ചിലര്‍ ഹിന്ദു വംശഹത്യ ആക്കുവാന്‍ ശ്രമം നടത്തുന്നതെന്നും അദ്ദേഹം പറഞ്ഞു.

കെഎംവൈഎഫ് മലപ്പുറം നെല്ലിക്കുത്ത് സംഘടിപ്പിച്ച ചരിത്ര സംരക്ഷണ സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഡോ. കെ എസ് മാധവന്‍ എക്‌സിബിഷന്‍ ഉദ്ഘാടനം ചെയ്തു. സംസ്ഥാന പ്രസിഡന്റ് ഇലവുപാലം ഷംസുദ്ദീന്‍ മന്നാനി അധ്യക്ഷത വഹിച്ചു. കാരാളി ഇ കെ സുലൈമാന്‍ ദാരിമി, അഡ്വക്കറ്റ് എം ഉമര്‍ എംഎല്‍എ, സി എ മൂസ മൗലവി, പാങ്ങോട് കമറുദ്ദീന്‍ മൗലവി, ഡോ. മോയിന്‍ ഹുദവി മലയമ്മ, മുനീര്‍ ഹുദവി വിളയില്‍, സി പി മുഹമ്മദാലി മൗലവി, യൂസഫലി പാണ്ടിക്കാട്, സമീല്‍ ഇല്ലിക്കല്‍, എ എം നദ്‌വി സഫീര്‍ഖാന്‍ മന്നാനി, അല്‍അമീന്‍ റഹ്മാനി എന്നിവര്‍ സംസാരിച്ചു.


Tags:    

Similar News