ഇന്ധന വില വര്‍ദ്ധന: ആന്ധ്ര മോഡല്‍ നികുതി കുറയ്ക്കല്‍ കേരളത്തിലും നടപ്പിലാക്കണമെന്ന് മലബാര്‍ ചേംബര്‍ ഓഫ് കൊമേഴ്‌സ്

ഇന്ധന വില കുറയ്ക്കാന്‍ കേന്ദ്ര സംസ്ഥാന-സര്‍ക്കാരിന്റെ ഇടപെടല്‍ അനിവാര്യമാണ്. ക്രൂഡ് ഓയില്‍ വില കുറയുമ്പോഴും പെട്രോള്‍ വില 100 ലേക്ക് കടക്കുകയാണ് .പെട്രോളിയം ഉല്‍പ്പങ്ങള്‍ ജിഎസ്ടി പരിധിയില്‍ ഉള്‍പ്പെടുത്തിയാല്‍ ക്രമാതീതമായ വിലവര്‍ദ്ധനവില്‍ നിന്നും ആശ്വാസം ലഭിക്കും.

Update: 2021-02-18 11:50 GMT

കോഴിക്കോട്: ആന്ധ്ര സര്‍ക്കാര്‍ ചെയ്തതു പോലെ നികുതി കുറച്ച് ദിനേനയെന്നോണം വര്‍ദ്ധിപ്പിക്കുന്ന പെട്രോളിയം വില വര്‍ദ്ധനവില്‍ നിന്ന് സംസ്ഥാനത്തെ ജനങ്ങള്‍ക്ക് അല്‍പമെങ്കിലും ആശ്വാസം നല്‍കാന്‍ സംസ്ഥാന സര്‍ക്കാര്‍ തയ്യാറാവണമെന്ന് മലബാര്‍ ചേംബര്‍ ഓഫ് കോമഴ്‌സ് ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ ആവശ്യപ്പെട്ടു. ഇന്ധന വില കുറയ്ക്കാന്‍ കേന്ദ്ര സംസ്ഥാന-സര്‍ക്കാരിന്റെ ഇടപെടല്‍ അനിവാര്യമാണ്. ക്രൂഡ് ഓയില്‍ വില കുറയുമ്പോഴും പെട്രോള്‍ വില 100 ലേക്ക് കടക്കുകയാണ് .പെട്രോളിയം ഉല്‍പ്പങ്ങള്‍ ജിഎസ്ടി പരിധിയില്‍ ഉള്‍പ്പെടുത്തിയാല്‍ ക്രമാതീതമായ വിലവര്‍ദ്ധനവില്‍ നിന്നും ആശ്വാസം ലഭിക്കും. ഇതിനായി കേന്ദ്ര ജിഎസ്ടി കൗണ്‍സിലില്‍ സമ്മര്‍ദ്ദം ചെലുത്തണമെന്ന് മലബാര്‍ ചേംബര്‍ ഓഫ് കൊമേഴ്‌സ് പ്രസിഡണ്ട് കെ സി ഹസീബ് അഹമ്മദ് പറഞ്ഞു. ഇതു സംബന്ധിച്ച് കേന്ദ്ര പെട്രോളിയം മന്ത്രി പ്രധാനമന്ത്രി എന്നിവര്‍ക്ക് ഇ മെയില്‍ അയച്ചു.

പ്രളയക്കെടുതിയും തുടര്‍ന്നെത്തിയ കൊവിഡ് മഹാമാരിയും അതിജീവിച്ച് ഏറെ പ്രതിസന്ധി നേരിടുന്ന സംസ്ഥാനത്ത് ഇന്ധന വില വര്‍ദ്ധനവ് സാധാരണക്കാര്‍ മുതല്‍ എല്ലാ വിഭാഗത്തെയും ഒരു പോലെ ആശങ്കപ്പെടുത്തിയിരിക്കുന്നു. ഉപഭോക്തൃ സംസഥാനമായ കേരളത്തില്‍ ഒട്ടുമിക്ക ഉല്‍പ്പങ്ങള്‍ക്കും മറ്റ് സംസ്ഥാനങ്ങളെ ആശ്രയിക്കുന്ന സാഹചര്യത്തില്‍ ഇന്ധന വില വര്‍ദ്ധനവ് ഉപഭോതാക്കളെ നേരിട്ടാണ് ബാധിക്കുക. നിലവില്‍ പച്ചക്കറി പലവ്യഞ്ജനങ്ങള്‍ക്ക് വില കൂടിയ അവസ്ഥയാണ്. അതിനിടയില്‍ ഇന്ധന വില വര്‍ദ്ധനവും കൂടി എത്തുന്നതോടെ വിപണിയില്‍ കടുത്ത വെല്ലുവിളിയാണ് നേരിടുന്നത്. കേന്ദ്ര ബജറ്റില്‍ ഒട്ടുമിക്ക പദ്ധതികള്‍ക്ക് ഇളവുകളും പാക്കേജുകളും പ്രഖ്യാപിക്കുമ്പോള്‍ പെട്രോളിയം ഉല്‍പ്പന്നങ്ങള്‍ക്ക് മാത്രം ഒരു ആനുകൂല്യവും നല്‍കാറില്ലന്നും ചേംബര്‍ അഭിപ്രായപ്പെട്ടു.

വാര്‍ത്ത സമ്മേളനത്തില്‍ മലബാര്‍ ചേംബര്‍ ഓഫ് കൊമേഴ്‌സ് പ്രസിഡന്റ് കെ വി ഹസീബ് അഹമ്മദ്, സെക്രട്ടറി എം എ മെഹ്ബൂബ്, വൈസ് പ്രസിഡന്റ് എംപിഎം മുബഷീര്‍ എന്നിവര്‍ പങ്കെടുത്തു.

Tags: