നടുറോഡില്‍ സുരേഷ് ഗോപി എം പിയുടെ മകന്‍ മാധവ് സുരേഷും കോണ്‍ഗ്രസ് നേതാവും തമ്മില്‍ തര്‍ക്കം

Update: 2025-08-22 05:33 GMT

തിരുവനന്തപുരം: നടനും സുരേഷ് ഗോപിയുടെ മകനുമായ മാധവ് സുരേഷും കോണ്‍ഗ്രസ് നേതാവും തമ്മില്‍ നടുറോഡില്‍ വാക്ക് തര്‍ക്കം. ശാസ്തമംഗലത്തെ കെപിസിസി ഓഫീസനടുത്തു വച്ച് ഇന്നലെ രാത്രിയായിരുന്നു സംഭവം. കോണ്‍ഗ്രസ് നേതാവ് വിനോദ് കൃഷ്ണയുടെ വാഹനമാണ് മാധവ് തടഞ്ഞത്.

വിനോദ് കൃഷ്ണയുടെ വാഹനം തന്റെ വാഹനത്തില്‍ ഇടിച്ചുവെന്നായിരുന്നു മാധവ് സുരേഷിന്റെ ആരോപണം. തുടര്‍ന്ന് കാര്‍ തടഞ്ഞു നിര്‍ത്തി ബോണറ്റില്‍ ആഞ്ഞിടിക്കുകയായിരുന്നു താരപുത്രന്‍. ഇതിന്റെ ദൃശ്യങ്ങള്‍ പുറത്ത് വന്നിട്ടുണ്ട്. രാത്രി 11 മണിയോടെയാണ് സംഭവം. തുടര്‍ന്ന് മാധവ് സുരേഷിനെ പോലിസ് കസ്റ്റഡിയിലെടുക്കുകയും പിന്നീട് വിട്ടയയ്ക്കുകയും ചെയ്തു.

മാധവ് സുരേഷ് മദ്യപിച്ചിട്ടുണ്ടെന്നായിരുന്നു വിനോദ് കൃഷ്ണയുടെ ആരോപണം. എന്നാല്‍ ബ്രെത്ത് അനലൈസറില്‍ മദ്യപിച്ചില്ലെന്ന് ബോധ്യപ്പെട്ടതോടെയാണ് വിട്ടയച്ചത്.