അഭിപ്രായം പറയുന്നവരെ രാജ്യദ്രോഹിയാക്കുന്ന കാലം: കാനം രാജേന്ദ്രന്‍

ബ്രിട്ടീഷ് ഭരണത്തിനെതിരെ സംസാരിക്കുകയും ജനങ്ങള്‍ക്കായി പ്രവര്‍ത്തിക്കുകയും ചെയ്തവരെ ആദരിച്ച ജനതയെ ആണ് ഇപ്പോള്‍ പുതിയ രാജ്യഭക്തി പഠിപ്പിക്കാന്‍ സംഘപരിവാര്‍ ശക്തികള്‍ മുന്നിട്ടിറങ്ങുന്നതെന്നും കാനം രാജേന്ദ്രന്‍ പറഞ്ഞു.താഴിലാളിക്ഷേമപദ്ധതികള്‍ ഒന്നൊന്നായി ഇല്ലാതാക്കുകയും എല്‍ ഐ സി പോലും വിറ്റുതുലയ്ക്കാനുള്ള നീക്കത്തിനെതിരെ രാഷ്ട്രീയത്തിനാതീതമായി ഒറ്റകെട്ടായുള്ള മുന്നേറ്റമാണ് രാജ്യം ആവശ്യപെടുന്നതെന്ന് വി എം സുധീരന്‍

Update: 2020-02-29 11:02 GMT

കൊച്ചി :അഭിപ്രായം പറയുകയും ജനങ്ങളുടെ അവകാശങ്ങള്‍ക്ക് വേണ്ടി നിലകൊള്ളുകയും ചെയ്യുന്നവരെ രാജ്യദ്രോഹികളായി മുദ്ര കുത്തുന്ന ഭരണാധികാരികളുള്ള കാലമാണിതെന്ന് സി പി ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍.എറണാകുളം ആശിര്‍ഭവനില്‍ എം സുകുമാരപിള്ള അനുസ്മരണവും പുരസ്‌ക്കാരവിതരണ സമ്മേളനവും ഉല്‍ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.ബ്രിട്ടീഷ് ഭരണത്തിനെതിരെ സംസാരിക്കുകയും ജനങ്ങള്‍ക്കായി പ്രവര്‍ത്തിക്കുകയും ചെയ്തവരെ ആദരിച്ച ജനതയെ ആണ് ഇപ്പോള്‍ പുതിയ രാജ്യഭക്തി പഠിപ്പിക്കാന്‍ സംഘപരിവാര്‍ ശക്തികള്‍ മുന്നിട്ടിറങ്ങുന്നത്.ദേശീയ സമരത്തിന്റെ പാരമ്പര്യത്തെ അട്ടിമറിക്കാനുള്ള ശ്രമങ്ങള്‍ക്കെതിരെ തൊഴിലാളികള്‍ ഒറ്റകെട്ടായി മുന്നിട്ടിറങ്ങണമെന്നും കാനം രാജേന്ദ്രന്‍ പറഞ്ഞു.എം സുകു മാരപിള്ള ഫൗണ്ടേഷന്‍ പ്രസിഡന്റ് എം പി ഗോപകുമാര്‍ അധ്യക്ഷത വഹിച്ചു

.തൊഴിലാളി സംഘടനകള്‍ കടുത്ത വെല്ലുവിളികള്‍ നേരിടുന്ന സാഹചര്യത്തില്‍ സംഘടനകളുടെ ഐക്യം കാലഘട്ടം ആവശ്യപെടുന്നുണ്ടെന്ന് കോണ്‍ഗ്രസ് നേതാവ് വി എം സുധീരന്‍ പറഞ്ഞു തൊഴിലാളിക്ഷേമപദ്ധതികള്‍ ഒന്നൊന്നായി ഇല്ലാതാക്കുകയും എല്‍ ഐ സി പോലും വിറ്റുതുലയ്ക്കാനുള്ള നീക്കത്തിനെതിരെ രാഷ്ട്രീയത്തിനാതീതമായി ഒറ്റകെട്ടായുള്ള മുന്നേറ്റമാണ് രാജ്യം ആവശ്യപെടുന്നതെന്നും വി എം സുധീരന്‍ പറഞ്ഞു .എ ഐ ടി യു സി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ പി രാജേന്ദ്രന്‍ ,സി ഐ ടിയു ദേശീയ വൈസ് പ്രസിഡന്റ്് കെ ഒ ഹബീബ് ,സി പി ഐ ജില്ലാസെക്രട്ടറി പി രാജു ,സെബാസ്റ്റിയന്‍ പോള്‍ ,പ്രഫ .കെ അരവിന്ദാക്ഷന്‍ ,ഇലക്ട്രിസിറ്റി വര്‍ക്കേഴ്‌സ് ഫെഡറേഷന്‍ പ്രസിഡന്റ്് എ എന്‍ രാജന്‍ ,ഇലക്ട്രിസിറ്റി ഓഫീസേഴ്സ് ഫെഡറേഷന്‍ പ്രസിഡന്റ്് എ നസറുദീന്‍.ഫൗണ്ടേഷന്‍ സെക്രട്ടറി എസ് ബാബുകുട്ടി സംസാരിച്ചു .ഫൗണ്ടേഷന്റെ ചികില്‍സ സഹായ പുരസ്‌ക്കാരം ഒരു ലക്ഷം രൂപ തൃശൂര്‍ സോലാസ് സെക്രട്ടറി ഷീബ അമീര്‍ ഏറ്റുവാങ്ങി .മികച്ച സാമൂഹ്യ പ്രവര്‍ത്തകയ്ക്കുള്ള അവാര്‍ഡ് പച്ചാളം കഫര്‍ണാം ചാരിറ്റബിള്‍ ട്രസ്റ്റിന് വേണ്ടി സിസ്റ്റര്‍ ജൂലിയറ്റ് ജോസഫിന് നല്‍കി .

Tags: