സ്വർണക്കടത്ത്: എം ശിവശങ്കറിനെ മുഖ്യമന്ത്രിയുടെ സെക്രട്ടറി സ്ഥാനത്തു നിന്ന് മാറ്റി

മുഖ്യമന്ത്രിയുടെ ഏറ്റവും വിശ്വസ്തനായ സെക്രട്ടറിയായിരുന്നു ശിവശങ്കർ. പകരം മിർ മുഹമ്മദിന് മുഖ്യമന്ത്രിയുടെ സെക്രട്ടറിയുടെ അധിക ചുമതല നൽകി.

Update: 2020-07-07 05:30 GMT

തിരുവനന്തപുരം: 30 കോടിയുടെ സ്വർണ്ണക്കടത്ത് കേസിൽ ആരോപണ വിധേയനായതോടെ ഐടി സെക്രട്ടറി എം ശിവശങ്കറിനെ മുഖ്യമന്ത്രിയുടെ സെക്രട്ടറി സ്ഥാനത്തു നിന്ന് മാറ്റി. എന്നാൽ ഐടി സെക്രട്ടറി സ്ഥാനത്ത് നിന്ന് ഇദ്ദേഹത്തെ നീക്കിയിട്ടില്ല. മുഖ്യമന്ത്രിയുടെ ഏറ്റവും വിശ്വസ്തനായ സെക്രട്ടറിയായിരുന്നു ശിവശങ്കർ. പകരം മിർ മുഹമ്മദിന് മുഖ്യമന്ത്രിയുടെ സെക്രട്ടറിയുടെ അധിക ചുമതല നൽകി. 

സ്വർണ്ണക്കടത്തിൽ വീണ്ടും സർക്കാർ സമ്മർദ്ദത്തിലായതോടെ മുഖം രക്ഷിക്കാനുള്ള നടപടിയാണിത്. സ്പ്രിങ്ഗ്ലർ കരാറിൽ ആരോപണവിധേനായ ഐടി സെക്രട്ടറിയെ സംരക്ഷിച്ചത് മുഖ്യമന്ത്രിയാണ്. രാവിലെ ക്ലിഫ് ഹൗസിൽ മുഖ്യമന്ത്രിയും ഡിജിപിയും ചീഫ് സെക്രട്ടറിയും നടത്തിയ ചർച്ചകൾക്ക് ശേഷമാണ് മുഖ്യമന്ത്രിയുടെ സെക്രട്ടറി സ്ഥാനത്ത് നിന്നും ശിവശങ്കറിനെ നീക്കാൻ തീരുമാനിച്ചത്.  സ്വർണക്കടത്ത് വിവാദത്തിൽ മുഖ്യമന്ത്രി ഐടി സെക്രട്ടറിയോട് വിശദീകരണം തേടും. ഐടി സെക്രട്ടറിക്കെതിരേ നടപടിക്ക് എൽഡിഎഫിൽ നിന്നുതന്നെ സമ്മർദ്ദമേറിയ സാഹചര്യത്തിൽ അദ്ദേഹത്തെ തൽസ്ഥാനത്ത് നിന്ന് നീക്കിയേക്കും. നാളത്തെ മന്ത്രിസഭാ യോഗത്തിൽ ഇക്കാര്യം ചർച്ചയാവും. 

Tags:    

Similar News