കൊല്ലം: സമാധാനം ആഗ്രഹിക്കുന്നവര്‍ എല്‍ഡിഎഫിന് വോട്ട് ചെയ്യുമെന്ന് എം മുകേഷ്. സമാധാനത്തോടെ ജീവിക്കണോ വേണ്ടേ എന്ന് തീരുമാനിച്ചാല്‍ മാത്രം മതിയെന്നും മുകേഷ് പറഞ്ഞു. ഭരണ തുടര്‍ച്ചയുണ്ടാകും. പുതിയ ആള്‍ക്കാര്‍ വരണം. വിജയ സാധ്യത കണക്കിലെടുത്താണ് സ്ഥാനാര്‍ഥികളെ തീരുമാനിച്ചത്. താന്‍ സിനിമയില്‍ സജീവമായി കഴിഞ്ഞു. രാഷ്ട്രീയം സേവനവും സിനിമ ഉപജീവനവുമാണ്. ആ സേവനം തുടരുമെന്നും കൊല്ലത്ത് വോട്ട് രേഖപ്പെടുത്തിയ ശേഷം അദ്ദേഹം മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
പൊതുപരിപാടികളില്‍ സജീവമല്ലെന്ന ആക്ഷേപം ഉയരുന്നതിനെക്കുറിച്ചും അദ്ദേഹം പ്രതികരിച്ചു. പൊതു പരിപാടികളിലൊക്കെ പങ്കെടുക്കുന്നുണ്ട്. തിരക്കുണ്ട് എന്നത് സത്യമാണ്. പിന്നെ പൊതുപരിപാടികളില്‍ പുതിയ ആള്‍ക്കാരും വരട്ടെയെന്നും മുകേഷ് പറഞ്ഞു.