സ്‌കൂള്‍ പി ടിഎയുടെ പേരില്‍ ലക്കി കൂപ്പണ്‍ പണപ്പിരിവ്; പരാതിയുമായി രക്ഷിതാക്കള്‍
തിരുവനന്തപുരം: വര്‍ക്കല ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ പി.ടി.എയുടെ പേരില്‍ ലക്കി കൂപ്പണ്‍ അടിച്ചു നല്‍കി നിര്‍ബന്ധിത പണപ്പിരിവെന്ന് പരാതി. ഒരു വിദ്യാര്‍ഥി 500 രൂപ ഇത്തരത്തില്‍ പിരിച്ചു നല്‍കണം. സബ്ജില്ലാ കലോല്‍സവത്തിന് മുന്നോടിയായുള്ള പണപ്പിരിവിനെതിരെരക്ഷകര്‍ത്താക്കള്‍ പരാതിയുമായെത്തി. പരാതിയെ തുടര്‍ന്ന് സ്‌കൂള്‍ അധികൃതര്‍ പണപ്പിരിവ് നിര്‍ത്തി. കൂപ്പണുകള്‍ കുട്ടികളില്‍ നിന്ന് തിരികെ വാങ്ങുമെന്ന് എച്ച് എം അറിയിച്ചു.
സ്‌കൂള്‍ കുട്ടികളെ ഉപയോഗിച്ച് പണപ്പിരിവ് നടത്താന്‍ പാടില്ലെന്ന വിദ്യാഭ്യാസ വകുപ്പിന്റെ കര്‍ശന നിര്‍ദേശം നിലനില്‍ക്കവെയാണ് വര്‍ക്കല ഗവണ്‍മെന്റ് ഹൈസ്‌കൂള്‍ പി.ടി.എയുടെ ലക്കി കൂപ്പണ്‍ പിരിവ്. 20 രൂപയുടെ 25 കൂപ്പണുകള്‍ അടങ്ങുന്ന റസിപ്റ്റ് ബുക്ക് അച്ചടിച്ച് കുട്ടികള്‍ക്ക് നല്‍കി. ഒരു വിദ്യാര്‍ഥി 500 രൂപ ഇത്തരത്തില്‍ പിരിച്ചു നല്‍കണം. കൂപ്പണിനു പുറമേ കുട്ടികള്‍ 100 രൂപ വീതം നിര്‍ബന്ധിത പിരിവും നല്‍കണം. ഇതോടെയാണ് രക്ഷകര്‍ത്താക്കള്‍ പരാതിയുമായി രംഗത്തെത്തിയത്.ലക്കി കൂപ്പണ്‍ പിരിവ് പി.ടി.എയുടെ തീരുമാനപ്രകാരമെന്നും അധ്യാപകര്‍ക്ക് പങ്കില്ലെന്നും സ്‌കൂള്‍ ഹെഡ്മാസ്റ്ററും പ്രിന്‍സിപ്പലും അറിയിച്ചു.